ഗുരുവായൂർ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ പൊതുജനങ്ങൾ വന്നെത്തുന്ന ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി ഫയർഫോഴ്സിന്റെ സഹായത്തോടെ ഇരിപ്പിടങ്ങൾ, സുരക്ഷാ ദണ്ഡുകൾ എന്നിവയെല്ലാം കഴുകി വൃത്തിയാക്കിയ ശേഷം നഗരസഭ ആരോഗ്യ വിഭാഗം പ്രവർത്തകർ അണുവിമുക്തമാക്കി.

തുടർന്നുള്ള ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും . തീർത്ഥാടന നഗരമായ ഗുരുവായൂരിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തിൽ ഗുരുവായൂരിൽ നടന്ന അടിയന്തിര യോഗ തീരുമാനപ്രകാരമാണ് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തിയത്. നഗരസഭ ചെയർപേഴ്സൻ എം രതി ടീച്ചർ, വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൻ എം എ ഷാഹിന, പൊതുമരാമത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ടി എസ് ഷെനിൽ, ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ കെ വി വിവിധ്, മുൻ ചെയർമാൻ ടി ടി ശിവദാസ്, വൈസ് ചെയർമാൻ കെ പി വിനോദ്, ഹബീബ് നാറാണത്ത്, ഹെൽത്ത് സൂപ്പർവൈസർ കെ മൂസ്സക്കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here