ഗുരുവായൂർ: ക്ഷേത്രത്തിൽ ദർശനം പതിവുപോലെ ഉണ്ടാകും. ക്ഷേത്രം അടച്ചു എന്ന തരത്തിലുള്ള ചില തെറ്റായ പ്രചാരണം നടക്കുന്നത് തെറ്റാണെന്ന് ദേവസ്വം ചെയർമാൻ കെ ബി. മോഹൻദാസ് പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് 19 വൈറസ് പടരുന്നത് തടയുന്നതിന് ഭാഗമായി വിവാഹം , ആരാധന , ചോറൂണ് തുടങ്ങിയവയ്ക്ക് നിയന്ത്രിതമായ തോതിൽ മാത്രം ആളുകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കും. ക്ഷേത്രത്തിൽ വരുന്ന വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. മേൽപ്പത്തൂർ ഓഡിറ്റോറിയം 31.3.2020 വരെ ബുക്ക് ചെയ്ത ബുക്കിങ്ങുകാർക്ക് 31.3.2020 ന് ശേഷം പകരം തീയതി അനുവദിക്കുകയോ, അടച്ച തുക തിരിച്ചു കൊടുക്കുകയോ ചെയ്യും. കൊറോണ ഭീതിയെ തുടർന്ന് നിലനിൽക്കുന്ന സാഹചര്യം മാറിയാൽ 31.3.2020 ന് ശേഷം ഇപ്പോൾ നിർത്തിവെച്ച പ്രഭാത ഭക്ഷണമടക്കമുള്ള പ്രസാദ ഊട്ട് പുനരാരംഭിക്കും. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ഓരോ ഭക്തനും സ്വയം നിയന്ത്രിച്ച് ഇതിനോട് പൂർണമായി സഹകരിക്കണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here