ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് സമാപ്തിയായതോടെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി തിങ്കളാഴ്ച രാവിലെ തന്നെ ഗുരുവായൂർ നഗരസഭ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ബസ്സ് സ്റ്റാൻഡിലെ ഇരിപ്പിടങ്ങൾ, സുരക്ഷ ദണ്ഡുകൾ എന്നിവയെല്ലാം പ്രത്യേകമായി ശുചീകരിച്ചു. നഗരസഭ ചെയർപേഴ്സൻ എം രതി ടീച്ചറുടെ നേതൃത്വത്തിൽ നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, നഗരസഭ ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൻ എം എ ഷാഹിന, പൊതുമരാമത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ടി എസ് ഷെനിൽ, മുൻ വൈസ് ചെയർമാൻ കെ പി വിനോദ്, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

ബസ് സ്റ്റാൻഡ് ശുചീകരണം ഫയർഫോഴ്സും നഗരസഭയും ചേർന്ന്

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here