ഗുരുവായൂർ: ക്ഷേത്രോത്സവത്തിന്റെ പ്രസാദ ഊട്ടിന് വേണ്ടി കരുതിയിരുന്ന പലചരക്ക് , പച്ചക്കറി സാധനങ്ങൾ മൂന്നരലക്ഷം രൂപക്ക് ലേലം ചെയ്തു . 7800 കിലോ മുതിര , 2, 500 കിലോ ഇടിച്ചക്ക , 2,000കിലോ എളവൻ , 1,500 കിലോ വെള്ളരി , വഴുതന , വെണ്ട , ചേമ്പ് , പപ്പടം , ഉപ്പ് തുടങ്ങിയവയാണ് ലേലം ചെയ്തത് . 10 ദിവസത്തെ പ്രസാദ ഊട്ടിനുള്ള വിഭവങ്ങളെല്ലാം ഭക്തർ വഴിപാടായി നൽകിയിരുന്നതാണ് . കോവിഡ് 19 ഭീഷണിയെ തുടർന്ന് ആറാം വിളക്കായ ബുധനാഴ്ച മുതലാണ് പ്രസാദ ഊട്ട് നിറുത്തിയത് . ഇതേ തുടർന്നാണ് കരുതിവെച്ചിരുന്ന വിഭവങ്ങൾ ലേലം ചെയ്യാൻ തീരുമാനിച്ചത് .മൂന്ന് ദിവസമെടുത്താണ് ലേല നടപടിക്രമങ്ങൾ പൂർത്തിയായത് . നേരത്തെ തയ്യാറാക്കി വെച്ചിരുന്ന പുളിയിഞ്ചി , മാങ്ങ അച്ചാർ , ശർക്കര വറവുകൾ എന്നിവ ഭക്തർക്ക് സൗജന്യമായി നൽകിയിരുന്നു . അരിയും വെളിച്ചെണ്ണയും ലേലം ചെയ്തില്ല . അത് പ്രസാദ ഊട്ടിനായി ഉപയോഗിക്കും.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here