കൊറോണ പ്രതിരോധം: ഗുരുവായൂരിൽ പോലീസ് കാവലിൽ വിവാഹം.

ഗുരുവായൂർ: കൊറോണ ജാഗ്രത ഏർപ്പെടുത്തിയശേഷം ഗുരുവായൂരിൽ ഏറ്റവും കൂടുതൽ കല്യാണങ്ങൾ നടന്ന ദിവസമായിരുന്നു ഞായറാഴ്ച. 65 കല്യാണങ്ങൾ ശീട്ടാക്കിയിരുന്നെങ്കിലും 54 എണ്ണമാണ് നടന്നത്. തിരക്കൊഴിവാക്കാൻ പോലീസ് കാവലും ഏർപ്പെടുത്തിയിരുന്നു. ആറാട്ടുദിവസമായതിനാൽ ഞായറാഴ്ച രാവിലെ ഒമ്പതിനുശേഷമായിരുന്നു താലികെട്ടു നടന്നത്. വരന്റെയും വധുവിന്റെയും ബന്ധുക്കളായി പത്തിൽ താഴെ പേരെ മാത്രമാണ് മണ്ഡപത്തിന്റെ അടുത്തേയ്ക്ക് അനുവദിച്ചത്. ഇവരെക്കൂടാതെ രണ്ടു ഫോട്ടോഗ്രാഫർമാരെയും. താലികെട്ടുസമയത്ത് കതിർമണ്ഡപത്തിൽ കയറാൻ നാലുപേരെയും അനുവദിച്ചു. കൂടുതൽപ്പേരെ ക്ഷേത്രനടയിൽ നിർത്തരുതെന്നും മണ്ഡപത്തിനടുത്തേയ്ക്ക് വളരെ അത്യാവശ്യക്കാരെമാത്രം കയറ്റിയാൽ മതിയെന്നും ദേവസ്വം നിർദ്ദേശം നൽകിയിരുന്നു. ഇതിന് പോലീസിന്റെ സഹായവും ദേവസ്വം ആവശ്യപ്പെട്ടു.

ടെമ്പിൾ സി.ഐ. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ പതിനഞ്ചു പോലീസുകാർ രാവിലെമുതൽ നിരീക്ഷണത്തിനുണ്ടായി. മാത്രമല്ല, താലികെട്ടിനുശേഷം ക്ഷേത്രപരിസരത്ത് വധൂവരന്മാരും ബന്ധുക്കളും കൂട്ടംകൂടിനിന്ന് ഫോട്ടോയെടുക്കുന്നതും പോലീസ് വിലക്കി. കല്യാണങ്ങളുടെ സത്‌കാരവും സദ്യയും ഒഴിവാക്കി.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here