കൊടുങ്ങല്ലൂർ: കോവിഡ് 19 പ്രതിരോധത്തിൻറെ ഭാഗമായി ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് സേവാഭാരതി അന്നദാന യജ്ഞ സമിതി നടത്തിവരാറുള്ള അന്നദാനവും സേവന പ്രവർത്തനങ്ങളും ഈ വർഷം നടത്തേണ്ടെന്ന് തീരുമാനിച്ചു. സർക്കാരിനും കൊച്ചിൻ ദേവസ്വം ബോർഡിനും ഒപ്പം ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാനും എല്ലാവിധ സഹായ സഹകരണങ്ങൾ നൽകുവാനും സേവാഭാരതി അന്നദാനയജ്ഞ സമിതി യോഗം തീരുമാനിച്ചു. വർക്കിംഗ് ചെയർമാൻ റിട്ട. മേജർ ജനറൽ പി. വിവേകാനന്ദന്റെ അദ്ധ്യക്ഷതയിൽ കെ.എസ് പത്മനാഭൻ, പി. ശശീന്ദർ, പി.ജി ശശികുമാർ, എം.ബി ഷാജി, പി.എൻ രാജൻ, കെ. ദിലീപ് കുമാർ എന്നിവർ സംബന്ധിച്ചു.
HOME GOL NEWS MALAYALAM