ഗുരുവായൂർ: കൊറോണ ഭീതിയിൽ രാജ്യം മുഴുവൻ വിറങ്ങലിച്ച് നിൽക്കുമ്പോൾ എണ്ണ വിലയുടെ പേരിൽ കേന്ദ്ര സർക്കാർ നടത്തുന്ന തീവെട്ടി കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്രസ്തംഭന സമരം നടത്തി . ഇന്ന് ( മാർച്ച് 16 ന് ) ഗുരുവായൂർ കിഴക്ക നടയിൽ ചിൽഡ്രൻസ് പാർക്കിന് മുൻവശത്ത് കാലത്ത് 11 മണി മുതൽ അഞ്ചു മിനുട്ട് നേരം വാഹനങ്ങൾനിർത്തിയിട്ടായിരുന്നു പ്രതിഷേധം . യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എച്ച് . എം നൗഫൽ , നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ , വൈസ് പ്രസിഡന്റ് മുനാഷ് പുന്നയൂർ , ജനറൽ സെക്രട്ടറിമാരായ ഷാനാജ് പി . കെ , നിസാമുദ്ധീൻ , എ . കെ ഷമിൽ , നേതാക്കളായ കെ . വി സത്താർ , അക്ബർ ചേറ്റുവ , അനീഷ് പാലയൂർ , അഷറഫ് ഹൈദരാലി , വി . കെ സുജിത് , തബ്ഷീർ മഴുവഞ്ചേരി , രഞ്ജിത്ത് പാലിയത്ത് , കെ . യു മുസ്താക്ക് , നിസാം ആലുങ്ങൽ , നവാസ് തെക്കുംപുറം , സി . എസ് സൂരജ് , പി . ആർ പ്രകാശൻ , മിഥുൻ ചാക്കോ , നജീബ് അകലാട് , ഷാരൂഖ് ഖാൻ , നിഷാദ് എടക്കഴിയൂർ എന്നിവർ നേതൃത്വം നൽകി .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here