ഗുരുവായൂർ: പള്ളിവേട്ടയുടെ പുറത്തേക്കെഴുന്നള്ളിപ്പിന് ഉയർന്ന പാണ്ടിമേളം മേളപ്രമാണിമാരുടെ സംഗമമായി . പെരുവനം കുട്ടൻമാരാരാണ് പാണ്ടി നയിച്ചത് . ഇടതും വലതുമായി നിന്ന ഇടന്തലക്കാരും മേളപ്രമാണിമാരായി അറിയപ്പെടുന്നവരാണ് . തിരുവല്ല രാധാകൃഷ്ണൻ , കോട്ടപ്പടി സന്തോഷ് മാരാർ , ചൊവ്വല്ലൂർ മോഹനൻ , കക്കാട് രാജപ്പൻ തുടങ്ങിയവരാണിവർ . തലോർ പീതാംബര മാരാർ , മുതുവറ അനിയൻ മാരാർ ( വലന്തല ) , നാരായണൻകുട്ടി , തെച്ചിയിൽ ഷൺമുഖൻ ( താളം ) , ഗുരുവായൂർ സേതു ( കുഴൽ ) , ഗുരുവായൂർ മുരളി ( കൊമ്പ് ) എന്നിവരും മേളത്തിൽ അണിനിരന്നു .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here