ഗുരുവായൂർ ഉത്സവം 2020; ദേവസ്വത്തിന് വേണ്ടി പന്നി വേഷം കെട്ടിയത് മഠത്തിൽ രാധാകൃഷ്ണൻ

ഗുരുവായൂർ: ക്ഷേത്രത്തിൽ ഇന്നലെ നടന്ന പള്ളിവേട്ടക്ക് ഒരു പന്നി വേഷം മാത്രമാണ് ഉണ്ടായിരുന്നത്. ദേവസ്വത്തിന് വേണ്ടി മഠത്തിൽ രാധാകൃഷ്ണനാണ് പന്നി വേഷം കെട്ടിയത്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇത്തവണ പള്ളിവേട്ടയിൽ ഭക്തർക്ക് പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നില്ല, അത് ഭക്തജനങ്ങളെ ഏറെ ദു:ഖത്തിലാഴ്ത്തിയിരുന്നു.

Also Read

എല്ലാ മലയാള മാസവും ഒന്നാം തീയതി ശബരിമല ദർശനം നടത്തുന്ന രാധാകൃഷ്ണൻ ഗുരുവായൂർ അയ്യപ്പഭജന സംഘം ഭാരവാഹി കൂടിയാണ്. കഴിഞ്ഞ 25 വർഷത്തിലധികമായി ദേവസ്വം പന്നി വേഷം കെട്ടാനുള്ള ഭാഗ്യവും രാധാകൃഷ്ണനുണ്ടായി.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *