ഗുരുവായൂർ: പള്ളിവേട്ട – ആറാട്ട് സമയങ്ങളിൽ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശനം അനുവദിക്കില്ല. കോവിഡ് 19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പള്ളിവേട്ട ആറാട്ട് സമയങ്ങളിൽ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശനം അനുവദിക്കില്ല. ഇന്നലെ (13.3.2020) എട്ടാം വിളക്ക് ദിവസം ശ്രീഭൂതബലി- പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചു വെക്കൽ ചടങ്ങുകളുടെ സമയത്തും അതിനു തുടർച്ചയായും ക്ഷേത്രത്തിനകത്തു ഉണ്ടായ ഭക്തജനങ്ങളുടെ ക്രമാധീതമായ സാന്നിധ്യം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് നിർബന്ധിതരാക്കി യിരിക്കുകയാണെന്ന് ചെയർമാൻ പറഞ്ഞു. ആയതിനാൽ ബഹു. ക്ഷേത്രം തന്ത്രിയും ഭരണസമിതിയും കൂടിയാലോചിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

പള്ളിവേട്ട- ആറാട്ട് (14.3.2020, 15.3.2020) ദിവസങ്ങളിൽ വൈകുന്നേരം ദീപാരാധനയ്ക്കുശേഷം ക്ഷേത്രം മതിൽക്കെട്ടിനകത്തേക്ക് ക്ഷേത്രം പ്രവൃത്തിയിൽ ഏർപ്പെടുന്ന ചുമതലയുള്ള തന്ത്രി, മേൽശാന്തി ഓതിക്കൻമാർ, ശാന്തിയേറ്റനമ്പൂതിരിമാർ , കീഴ്ശാന്തിമാർ പരിചാരകർ ചെയർമാൻ ഭരണസമിതി അംഗങ്ങൾ അഡ്മിനിസ്ട്രേറ്റർ ക്ഷേത്രം ഡി .എ , മാനേജർ ,ക്ലാർക്കുമാർ, കാവൽക്കാർ സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാർ, ഡ്യൂട്ടിയിലുള്ള പോലീസുകാർ ,ഒഫീഷ്യൽ ഫോട്ടോഗ്രാഫർമാർ, പരിമിതമായ രീതിയിൽ മാധ്യമപ്രവർത്തകർ, ഡോക്യുമെൻററി വീഡിയോ ഗ്രാഫർമാർ ഡ്യൂട്ടിയിലുള്ള മറ്റ് ഉദ്യോഗസ്ഥർ, എന്നിവർക്കു മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. എല്ലാ ഭക്തജനങ്ങളും ഇതിനോട് പൂർണമായി സഹകരിക്കണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here