ഗുരുവായൂർ; കനക പ്രഭ വർഷിച്ചു നഗരപ്രദക്ഷിണത്തിനായി കണ്ണനിറങ്ങി. വർഷത്തിൽ ഉത്സവകാലത്ത് മാത്രം പുറത്തേക്ക് എഴുന്നള്ളുന്ന ഭഗവാനെ തേടിയെത്തിയവർക്ക് അത് അനുഭൂതിയുടെ കൂടി ദർശന സായൂജ്യമായി . സന്ധ്യക്ക് സ്വർണക്കൊടിമരച്ചുവട്ടിൽ പൊൻ പഴുക്കാമണ്ഡത്തിൽ തിടമ്പ് എഴുന്നള്ളിച്ചുവെച്ച് ദീപാരാധനയ്ക്കുശേഷം മരതക വർണ്ണൻ മൂന്ന് ആനകളുടെ അകമ്പടിയോടുകൂടി രാജകീയമായി എഴുന്നള്ളിയത്.

ADVERTISEMENT

സംസ്ഥാനത്ത് കൊറോണാ വൈറസിനെ ഭാഗമായി അതീവ ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിട്ടുള്ളതിനാലും രോഗവ്യാപനം തടയുന്നതിനായി ജനങ്ങൾ കൂട്ടം കൂടുന്ന സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കണമെന്നു സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുള്ളതിനാലും ഗുരുവായൂർ ദേവസ്വം ഈ വർഷത്തെ ഉത്സവത്തിന് ദേശ പറവെയ്പ്പ് അനുവദിച്ചിരുന്നില്ല. എന്നിരുന്നാലും ഭഗവാനെ കണ്ടു ദർശന സായൂജ്യമടയാൻ ഭക്തർ തിങ്ങിനിറഞ്ഞു. തീവ്രജാഗ്രതയുടെ ഭാഗമായി പള്ളിവേട്ട വെറും ചടങ്ങായി മാത്രമായി ആഘോഷിച്ചു . ദേവസ്വത്തിന്റെ വേഷമല്ലാതെ മറ്റാര്‍ക്കും വേഷവിധാനം നടത്തി പള്ളിവേട്ടയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. പള്ളി വേട്ട കാണാന്‍ ക്ഷേത്രത്തിന് പുറത്ത് ഭക്തര്‍ തിങ്ങി നിറഞ്ഞു . പള്ളിവേട്ടക്കട്ടക്ക് പിടിയാന നന്ദിനിയുടെ പുറത്ത് ഭഗവാൻ പുറത്തേക്ക് എഴുന്നള്ളിയത്. നന്ദിനി ഭഗവാന്റെ തിടമ്പേറ്റി ഒമ്പതുപ്രദക്ഷിണം പൂര്‍ത്തിയാക്കി. ഞായറാഴ്ച രാവിലെ പശുകിടവിന്റെ കരച്ചില്‍ കേട്ടാണ് ഭഗവാന്‍ പള്ളിയുറക്കത്തില്‍ നിന്നുമുണരുക . അതിനായി രാത്രി ക്ഷേത്രത്തിനകത്ത് പശുകിടാവിനെ തയ്യാറാക്കിനിര്‍ത്തിയിട്ടുണ്ട് .നാളെ ആറാട്ട് ദിവസം 9 ന് ശേഷം മാത്രമേ ദർശനം അനുവദിക്കൂ

Photo – UnniBhavana.
www.bhavanastudio.com

COMMENT ON NEWS

Please enter your comment!
Please enter your name here