ഗുരുവായൂർ: പള്ളിവേട്ടയ്ക്കുശേഷം ഇന്ന് രാത്രി ഗുരുവായൂരപ്പൻറ പള്ളിയുറക്കം ശ്രീകോവിലിനു പുറത്ത് നമസ്കാരമണ്ഡപത്തിൽ . ഭഗവാന് പള്ളിയുറങ്ങാൻ ക്ഷേത്ര സന്നിധി നിശബ്ദമാകും . പള്ളിവേട്ട കഴിഞ്ഞാൽ ശ്രീലകത്ത് പ്രവേശിക്കാതെ നമസ്കാരമണ്ഡപം ശയ്യാഗൃഹമാക്കും . വെള്ളിക്കട്ടിലിൽ പട്ടുമെത്തയിൽ ഉരുളൻ തലയിണവെച്ച് ഭഗവാന്റെ പൊൻതിടമ്പ് കിടത്തും. കാടിന്റെ പ്രതീതിക്കായി ധാന്യമുളകൾ ചുറ്റും നിരത്തും . കഴകക്കാരും മറ്റുപരിചാരകരും കാവൽ ക്കിടക്കും. സമയം വിളിച്ചറിയിക്കുന്ന വലിയമണി മുഴങ്ങില്ല . ആറാട്ടുദിവസമായ ഞാറാഴ്ച ഉദയത്തിനുമുമ്പ് പശുക്കുട്ടിയുടെ കരച്ചിൽ കേട്ടാൽ പള്ളിയുണരും . ഇതിനായി പശുക്കുട്ടിയെ ശ്രീകോവിലിനുമുന്നിൽ ഉരുക്കിനിർത്തും. പശുക്കിടാവിനെയും കണിക്കോപ്പുകളെയും കണ്ണന് കണികാണികും . തന്ത്രി പള്ളിയുണർത്തൽ ചടങ്ങ നിർവഹിക്കും . ഭഗവാനെ അഭിഷികം ചെയ്ത് അലങ്കരിക്കും . പുരാണം വായിച്ച് കേൾപ്പിച്ചതിനുശേഷം ശ്രീലകത്തേക്ക് എഴുന്നള്ളിക്കും . ഒമ്പതുമണിയോടെ ഭക്തർ ക്ക് ദർശനം ലഭിക്കും ലഭിയ്ക്കും.

കോവിഡ്-19 വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടേയും, തീവ്രജാഗ്രതയുടേയും ഭാഗമായി ഇക്കൊല്ലം പള്ളിവേട്ട വെറും ചടങ്ങായി മാത്രം ആഘോഷിക്കുവാൻ തീരുമാനിച്ചു. ദേവസ്വത്തിന്റെ വേഷമല്ലാതെ മറ്റാര്‍ക്കും വേഷവിധാനം നടത്തി പള്ളിവേട്ടയില്‍ പങ്കെടുക്കാന്‍ അനുവദിയ്ക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here