ഗുരുവായൂർ: ക്ഷേത്രത്തിൽ ഭക്തിയിലാറാടി വെള്ളിയാഴ്ച ഉത്സവബലി നടന്നു.ഗുരുവായൂരപ്പന്റെ സാന്നിധ്യത്തിൽ വിസ്തരിച്ച പൂജയോടെ ദേവകൾക്കും ഭൂതഗണങ്ങൾക്കും സംതൃപ്തിയായി നിവേദ്യം സമർപ്പിച്ചു . ഇന്ന് പള്ളിവേട്ടയാണ്. വൈകിട്ട് 5 മണിക്ക് കൊടിമരത്തിന് സമീപം പഴുക്കാമണ്ഡപത്തിൽ തങ്കത്തിടംബിന് ദീപാരാധന തുടർന്ന് 3 ആനകളുടെ അകമ്പടിയോടെ കുളപ്രദക്ഷിണം എഴുന്നള്ളിപ്പ് അകത്ത് എത്തിയശേഷം പിടിയാന നന്ദിനിയുടെ പുറത്ത് ഭഗവാനെ പള്ളിവേട്ടക്ക് പുറത്തേക്ക് എഴുന്നള്ളിക്കും. പ്രദക്ഷിണത്തോടെ പള്ളിവേട്ട പൂർണ്ണമാകും. കോവിഡ്-19 വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടേയും, തീവ്രജാഗ്രതയുടേയും ഭാഗമായി പള്ളിവേട്ട വെറും ചടങ്ങായി മാത്രം ആഘോഷിക്കുവാൻ തീരുമാനിച്ചു. ദേവസ്വത്തിന്റെ വേഷമല്ലാതെ മറ്റാര്‍ക്കും വേഷവിധാനം നടത്തി പള്ളിവേട്ടയില്‍ പങ്കെടുക്കാന്‍ അനുവദിയ്ക്കില്ല. ആറാട്ടിന് പൊതുജനങ്ങൾക്ക് ക്ഷേത്രത്തിനകത്തേയും പുറത്തേയും കുളക്കടവുകളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ഇന്ന് രാത്രി കണ്ണൻറെ ഉറക്കം ശ്രീകോവിലിന് പുറത്ത് നമസ്കാര മണ്ഡപത്തിലാണ് ക്ഷീണത്താൽ ഭഗവാൻ വനത്തിൽത്തന്നെ ഉറങ്ങുന്നു എന്നാണ് സങ്കൽപം. നാളെ രാവിലെ പുലർച്ചെ 5 മണിക്ക് പശുക്കുട്ടിയുടെ കരച്ചിൽ കേട്ട് വൈകിയാണ് ഉണരുക. ജലദ്രോണിയിൽ നീരാട്ട്. പുരാണപാരായണ ചടങ്ങുകൾ കഴിഞ്ഞ് ശ്രീലകത്തേക്ക് എഴുന്നള്ളിക്കും. നാളെ ഞായറാഴ്ച 9 ന് ശേഷം മാത്രമേ ദർശനം അനുവദിക്കൂ നാളെ ആറാട്ട് എഴുന്നള്ളിപ്പ്.
Copyright © 2020 guruvayoorOnline.com. The GOL is not responsible for the content of external sites. Read about our approach to external linking.