ഗുരുവായൂര്‍ ഉത്സവം 2020; പള്ളിവേട്ട ഭക്തിസാന്ദ്രം

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ പള്ളിവേട്ട ഭക്തി നിര്‍ഭരമായി നടന്നു ദേവസ്വം വേഷംകെട്ടിയ പന്നിയല്ലാതെ മറ്റാര്‍ക്കും വേഷംകെട്ടി ഓടാന്‍ അനുമതിയുണ്ടായിരുന്നില്ല .കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണമാണ് ദേവസ്വം നടത്തിയത് . പള്ളി വേട്ട കാണാന്‍ ക്ഷേത്രത്തിന് പുറത്ത് ഭക്തര്‍ തിങ്ങി നിറഞ്ഞു . പള്ളിവേട്ടക്കട്ടക്ക് നന്ദിനി ഭഗവാന്റെ തിടമ്പേറ്റി, പള്ളിവേട്ടയ്ക്കായി ഭഗവാന്‍ പിടിയാനപുറമേറി ഒമ്പതുപ്രദക്ഷിണം പൂര്‍ത്തിയാക്കി. പള്ളിവേട്ടയുടെ ക്ഷീണത്താല്‍ നാലമ്പലത്തിനകത്തെ നമസ്‌ക്കാരമണ്ഡപത്തില്‍ പ്രത്യേകം തയ്യാറാക്കിയ ശയ്യലിലായിരുന്നു ഭഗവാന്റെ പള്ളിയുറക്കം. പള്ളിവേട്ടയുടെ ആലസ്യത്തില്‍ കിടന്നുറങ്ങുന്ന ഭഗവാന്റെ ഉറക്കത്തിന് വിഘ്‌നം സംഭവിക്കാതിരിക്കാന്‍ ക്ഷേത്രത്തിലെ നാഴികമണി രാത്രി ശബ്ദിച്ചില്ല. വര്‍ഷത്തില്‍ ഈ ദിവസം മാത്രമാണ് രാത്രി നാഴികമണി അടിക്കാതിരിക്കുന്നത്. ഞായറാഴ്ച രാവിലെ പശുകിടവിന്റെ കരച്ചില്‍ കേട്ടാണ് ഭഗവാന്‍ പള്ളിയുറക്കത്തില്‍ നിന്നുമുണരുക . അതിനായി രാത്രി ക്ഷേത്രത്തിനകത്ത് പശുകിടാവിനെ തയ്യാറാക്കിനിര്‍ത്തിയിട്ടുണ്ട് . ഞായര്ഴ്ചയാണ് പത്ത് നാളത്തെ ഉത്സവത്തിന്റെ സമാപനം കുറിക്കുന്ന ആറാട്ട് .കുള കടവ് അടച്ചിട്ടതിനാല്‍ പതിവ് പോലെ ആറാട്ടില്‍ ഭക്തര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല

Photo – UnniBhavana.
www.bhavanastudio.com

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *