ഗുരുവായൂർ: കൊറോണയുടെ പശ്ചാത്തലത്തിൽ ഗുരുവായൂരിലെ വിവിധ ഹോട്ടലുകളിൽ മുറിയെടുത്ത വിദേശികളെ പോലീസ് നിരീക്ഷിക്കുന്നു. ജർമനിയിൽ നിന്നുള്ള നാലു പേരും മലേഷ്യക്കാരായ എട്ടുപേരമാണ് നിരീക്ഷണത്തിലുള്ളത്. ടെമ്പിൾ സി.ഐ. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് താമസക്കാരുടെ രേഖകൾ പരിശോധിച്ചു. ഇവർ ജനുവരിയിൽ കേരളത്തിൽ എത്തിയവരാണ്. രേഖകൾ പരിശോധിച്ചതിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സി.ഐ. പറഞ്ഞു. നാട്ടിലേക്ക് മടങ്ങുംവരെ ഹോട്ടലിൽനിന്ന് അധികം പുറത്തിറങ്ങരുതെന്ന് അവർക്ക് പോലീസ് നിർദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here