തൃശ്ശൂർ: തൃശ്ശൂരിൽ കൊറോണ സ്ഥിരീകരിച്ചയാൾ ആയിരത്തിലധികം ആളുകളുമായി സമ്പർക്കം പുലർത്തിയതായി റിപ്പോർട്ട്. രണ്ട് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ നൂറിലധികം പേർ നിലവിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

ADVERTISEMENT

തൃശൂരിൽ കൊറോണ സ്ഥിരീകരിച്ചയാൾ ഷോപ്പിങ് മാളും സിനിമാ തിയറ്ററുകളും സന്ദർശിച്ചിരുന്നു. തൃശൂർ ജില്ലയിൽ പുതിയതായി റിപ്പോർട്ട് ചെയ്ത കൊറോണ കേസ് പൊക്ലായി കാതിക്കോടുള്ള യുവാവിന്. ഇയാൾ ഒരു പാട് പേരുമായി സമ്പർക്കം പുലർത്തിയും , ഫംഗ്ഷനുകളിൽ പങ്കെടുത്തതായും അറിയുന്നു…

ഇയാൾ സഞ്ചരിച്ച സ്ഥലങ്ങൾ

തിയതി 29-02-2020
ദോഹ എയര്‍പോര്‍ട്ടില്‍ നിന്ന് ക്യുആര്‍ 514 വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്നു. 10 മണിയോടെ വീട്ടില്‍ എത്തി. കൊടുങ്ങല്ലൂരിലുള്ള അല്‍ റീം റസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ചു.

തിയതി 01-03-2020
ചേറ്റുവയിലെ ബന്ധുവീടും തൊയക്കാവിലെ സഹോദരിയുടെ വീടും സന്ദര്‍ശിച്ചു.

02-03-2020
എന്‍എന്‍ പുരം
ലതാ ബേക്കറി ആന്‍ഡ് ഷവര്‍മാ സെന്റര്‍

03-03-2020
വൈകുന്നേരം മൂന്നിന് കൊടുങ്ങല്ലൂര്‍ മുഗള്‍ (കാര്‍ണിവല്‍ സിനിമാഹാള്‍)

05-03-2020
വെള്ളാങ്ങല്ലൂരുള്ള ചീപ്പുചിറ റിസോര്‍ട്ട്

06-03-2020
രാവിലെ 10.30 മുതല്‍ 12.30 വരെ
പുഴയ്ക്കലുള്ള ശോഭാ സിറ്റി
(മാസ്‌ക്, ഡബ്ല്യു, സ്പാന്‍, ട്വിന്‍ബോര്‍ഡ്‌സ്, വിസ്മയ് എന്നീ കടകളില്‍ കയറി )
വെസ്റ്റ്‌ഫോര്‍ട്ടിലുള്ള ലിനന്‍ ക്ലബ്
വൈകുന്നേരം 5.30
പെരിഞ്ഞനത്തുള്ള സുരേഷ് കുമാറിന്റെ ഹോസ്പിറ്റല്‍
മര്‍വാ റെസ്റ്റോറന്റ് ( പെരിഞ്ഞനം)

08-03-2020

ഉച്ചയ്ക്ക് 12.00 മുതല്‍ 2.30 വരെ*
*പാവറട്ടി വെന്‍മേനാടുള്ള വീട്ടില്‍ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തു*

വൈകുന്നേരം 6.30 ന്
ജില്ലാ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തു.

തൃശ്ശൂർ സ്വദേശി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇയാൾ ഇറ്റലിയിൽനിന്നെത്തിയ റാന്നി സ്വദേശികളോടൊപ്പം വിമാനത്തിൽ യാത്രചെയ്തിരുന്നു. ഇറ്റലിയിൽനിന്നെത്തിയവർക്ക് രോഗം സ്ഥിരീകരിച്ച ശേഷമാണ് ആരോഗ്യവകുപ്പ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ യാത്രചെയ്തകാര്യം നിഷേധിച്ചു. പിന്നീട് ആരോഗ്യവകുപ്പ് നിർബന്ധപൂർവം ആശുപത്രിയിലാക്കുകയായിരുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here