ഗുരുവായൂർ: വിശപ്പു രഹിത ഗുരുവായൂർ, പൊതുവിദ്യഭ്യാസ സംരക്ഷണം, മാലിന്യ സംസ്കരണം, ഇനി ഞാനൊഴുകട്ടെ എന്ന പദ്ധതിയുടെ ഭാഗമായി പ്രളയത്തെ അതി ജീവിക്കുന്നതിനായി പ്രധാനപ്പെട്ട തോടുകൾ നവീകരിക്കൽ,
വയോ ക്ലബ്ബുകൾ, വനിത യോഗ പരിശീലനം, പെയിൻ ആന്റ് പാലിയേറ്റീവ്, കാലാവസ്ഥ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്ന വിധത്തിൽ വന വൽക്കരണത്തിനായി വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കൽ, നഗരസഭ റോഡുകളുടെ സമ്പൂർണ്ണമായ ടാറിംങ്, പ്രകാശനഗരം പദ്ധതിയുടെ ഭാഗമായി സമ്പൂർണ്ണ തെരുവ് വിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയ ഗുരുവായൂർ നഗരസഭ 2020 – 21 വാർഷിക പദ്ധതിക്ക് ചെയർപേഴ്സൺ എം രതി ടീച്ചറുടെ അദ്ധ്യക്ഷനയിൽ നടന്ന ഗുരുവായൂർ നഗരസഭ കൗൺസിൽ യോഗം അംഗീകാരം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here