ഗുരുവായുർ ക്ഷേത്രത്തിൽ 18 ന് നിശ്ചയിച്ചിരുന്ന മേൽശാന്തി നറുക്കെടുപ്പ് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ദേവസ്വം മാറ്റിവെച്ചു . വലിയ തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന് ബന്ധു മരിച്ച് പുലയായതിനാലാണ് മേൽശാന്തി തിരഞ്ഞെടുപ്പ് മാറ്റിവച്ചത് , 23 ന് പുല കഴിയുമെങ്കിലും ദേവസ്വം ഭരണസമിതി തീയതി നിശ്ചയിക്കേണ്ടതുണ്ട് . ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നുമുതൽ ആറുമാസത്തേക്കുള്ള പുതിയ മേൽശാന്തിയെയാണ് 18 ന് തിരഞ്ഞെടുക്കാൻ തിരുമാനിച്ചിരുന്നത് . പുതിയ മേൽശാന്തി ചുമതലയേൽക്കുന്നതിനു മുൻപ് 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കേണ്ടതുണ്ട് . ഭജനത്തിനു ശേഷം മാർച്ച് 31ന് രാത്രി ചുമതലയേൽക്കാനായിരുന്നു നിശ്ചയിച്ചിരുന്നത് . നറുക്കെടുപ്പ് മാറ്റിവെയ്ക്കേണ്ടി വന്നതിനാൽ പുതിയ മേൽശാന്തി സ്ഥാനമേൽക്കാൻ വൈകും . അതുവരെ ഇപ്പോഴത്തെ മേൽശാന്തി സുമേഷ് നമ്പൂതിരി തുടരും . വലിയ തന്ത്രിയ്ക്കും തന്ത്രി ഹരിനനൂതിരിപ്പാടിനും പുലയാണെങ്കിലും ഉത്സവച്ചടങ്ങുകൾക്ക് തടസ്സ മുണ്ടാകില്ല .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here