ഗുരുവായുർ: ഗജരത്നം ഗുരുവായുർ പദ്മനാഭൻറ ചിത്രം ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ചു . 2014 – ൽ ഗജരത്ന പട്ടം ലഭിച്ചപ്പോൾ ഫോട്ടോഗ്രാഫർ സുജി ആതിര എടുത്ത ചിത്രമാണ് സമർപ്പിച്ചത് . ദേവസ്വം ചെയർമാൻ കെ . ബി . മോഹൻദാസ് ഏറ്റുവാങ്ങി . ദേവസ്വം ഭരണസമിതിയംഗം എ . വി . പ്രശാന്ത് മേളപ്രമാണി പെരുവനം കുട്ടൻ മാരാർ , സംഗീതജ്ഞൻ ഗുരുവായൂർ മണികണ്ഠൻ , ആനപ്രമി സംഘം പ്രസിഡൻറ് കെ . പി . ഉദയൻ തുടങ്ങിയവർ പങ്കെടുത്തു . ചിത്രം ക്ഷേത്രത്തിൽ സ്ഥാപിക്കും . സംസ്ഥാന അവാർഡ് ഉൾപ്പെടെ 48 ഫോട്ടോഗ്രഫി അവാർഡുകൾ ലഭിച്ചിട്ടുള്ള ഫോട്ടോഗ്രാഫറാണ് സുജി ആതിര.

LEAVE A REPLY

Please enter your comment!
Please enter your name here