ഗുരുവായൂർ: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രക്കുളത്തിലെ പൊതുസ്നാനം നിയന്ത്രിച്ചു . കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പൊതുസ്നാനം നിരുത്സാഹപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിച്ചിരിക്കയാൽ പ്രവേശനം നിയന്ത്രിച്ചിരിക്കുന്നതായി ബഹു.ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. ദേഹശുദ്ധി വരുത്തുന്നതിന് സമീപത്തുള്ള പൈപ്പുകൾ ഉപയോഗിക്കാവുന്നതാണ് . ഭക്തജനങ്ങൾ ദയവായി ഇതിനോട് സഹകരിക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു . ഔദ്യോഗിക അറിയിപ്പ് കുളക്കടവുകളിൽ പതിച്ചിട്ടുണ്ട്.

ADVERTISEMENT

കൊറോണ വൈറസ് രോഗം പ്രതിരോധിക്കുന്നതിന് സംസ്ഥാന സർക്കാർ എടുക്കുന്ന നടപടികളുടെ ഭാഗമായി, ഗുരുവായൂർ ക്ഷേത്രത്തിലെ ആറാട്ടുത്സവച്ചടങ്ങുകളിൽ കൈക്കൊള്ളേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് ഗുരുവായൂർ ദേവസ്വത്തിന്,
തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആരോഗ്യം) കർശനമായ നിർദ്ദേശങ്ങൾ രേഖാമൂലം ലഭിച്ചിട്ടുണ്ട്. താല്പര്യമുള്ളവർക്ക് കത്തിന്റെ പകർപ്പ് താഴെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എല്ലാവരുടെയും ആരോഗ്യസുരക്ഷയ്ക്കായുള്ള ഈ നിർദ്ദേശങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഭക്തജനങ്ങളുടെ പരിപൂർണ സഹകരണം ദേവസ്വത്തിന് ഒഴിച്ച് കൂടാനാകാത്തതാണ്.

സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിട്ടുള്ളതിനാലും രോഗവ്യാപനം തടയുന്നതിനായി ജനങ്ങൾ കൂട്ടം കൂടുന്ന സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കണമെന്നു സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുള്ളതിനാലും ഗുരുവായൂർ ദേവസ്വം ഈ വർഷത്തെ ഉത്സവത്തിന് ദേശ പറവെയ്പ്പ് അനുവദിക്കുന്നതല്ല എന്നും ആറാട്ടിന് പൊതുജനങ്ങൾക്ക് ക്ഷേത്രത്തിനകത്തെയും പുറത്തെയും കുളക്കടവുകളിലേക്കു പ്രവേശനം ഉണ്ടായിരിക്കുകയില്ല എന്നും നേരത്തെ അറിയിച്ചിരുന്നു.

അതിനാൽ ഈ സാഹചര്യത്തിൽ ഭക്തജനങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്നും, ക്ഷേത്രത്തിനകത്തും പരിസരത്തും കൂട്ടം കൂടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഇപ്പോഴത്തെ അടിയന്തിര സാഹചര്യം മനസ്സിലാക്കി എല്ലാ സഹകരണങ്ങളും തുടർന്നും നല്കണമെന്നും ഗുരുവായൂർ ദേവസ്വം ചെയർമാൻ അഭ്യർത്ഥിച്ചു 🙏

ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശം

COMMENT ON NEWS

Please enter your comment!
Please enter your name here