ഗുരുവായൂർ: ഗുരുവായൂർ നഗരസഭ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സനായി എം എ ഷാഹിനയെ തെരഞ്ഞെടുത്തു.
എം രതി ടീച്ചർ നഗരസഭ ചെയർപേഴ്സനായി ചുമതലയേറ്റപ്പോഴാണ് ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൻ സ്ഥാനം ഒഴിവ് വന്നത്. നിലവിൽ നഗരസഭ ഒന്നാം വാർഡ് പ്രതിനിധിയാണ് ഷാഹിന. നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന തെരഞ്ഞെടുപ്പിൽ ഡെപ്യൂട്ടി കളക്ടർ പി കാവേരിക്കുട്ടി വരണാധികാരിയായിരുന്നു.