ഗുരുവായൂർ ഉത്സവം 2020; പള്ളിവേട്ട – ആറാട്ടു ദിവസങ്ങളിൽ ദേശ പറവെപ്പ് അനുവദിക്കുന്നതല്ല.

ഗുരുവായൂർ: ഉത്സവത്തിൻറ ഭാഗമായി പള്ളിവേട്ടയുടെയും ആറാട്ടിൻറയും പുറത്തേയ്ക്കുള്ള എഴുന്നള്ളിപ്പ് പതിവുപോലെ നടത്താൻ ദേവസ്വം തീരുമാനിച്ചു . പുറത്തേയെക്ക്ഴുന്നള്ളുമ്പോൾ പള്ളിവേട്ടയ്ക്ക് മേളവും ആറാട്ടിന് പഞ്ചവാദ്യവും ഒഴിവാക്കില്ല . പഞ്ചവാദ്യവും വിസ്തരിച്ച മേളവും ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു . എന്നാൽ ഇതൊന്നും ഒഴിവാക്കേണ്ടതി ല്ലെന്ന് തീരുമാനിക്കുകയായിരുന്നു . പള്ളിവേട്ടയും ആറാട്ടിനും ഗുരുവായൂരപ്പൻ എഴുന്നള്ളുമ്പോൾ ക്ഷേത്രനടയിൽ ദേവസ്വത്തിന്റെ പറ മാത്രമേ ഉണ്ടാകൂ . പള്ളിവേട്ടയ്ക്ക് ഭക്തരുടെ വകയായുള്ള വേഷങ്ങളും രൂപങ്ങളും റദ്ദാക്കി . ദേവസ്വത്തിൻറ പന്നി വേഷം മാത്രമേ ഉണ്ടാകു . ആൾക്കൂട്ടം ഒഴിവാക്കണമെ ന്നുള്ളതിനാൽ ആറാട്ടുദിവസം ഓടുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി . ആറാട്ടിന് പൊതുജനങ്ങൾക്ക് ക്ഷേത്രത്തിനകത്തേയും പുറത്തേയും കുളക്കടവുകളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. കുളപ്രദക്ഷിണത്തിന് പതിവുപോലെയുള്ള അഞ്ച് ആനകൾക്കു പകരം മൂന്ന് ആനകളേ ഉണ്ടാകുകയുള്ളു.ഉത്സവത്തോടനുബന്ധിച്ചുള്ള ദീപാലങ്കാരത്തിന് മത്സരം ഉണ്ടാകില്ല. സമ്മാന വിതരണവും ഉണ്ടാകില്ല.

ക്ഷേത്രാചാരങ്ങൾ സംബന്ധിച്ച് തന്ത്രിയുമായും ക്ഷേത്രം പരിചാരകൻമാരുമായും ദേവസ്വം ഭരണസമിതി കൂടിയാലോചന നടത്തിയിരുന്നു . ഉത്സവച്ചടങ്ങുകൾക്ക് വാദ്യം ഒഴിവാക്കരുതെന്ന് തന്ത്രിയും പരിചാരകരും ദേവസ്വത്തെ അറിയിക്കുകയായിരുന്നു.

guest
0 Comments
Inline Feedbacks
View all comments