ഗുരുവായൂർ: ഉത്സവത്തിന്റെ പ്രസാദഊട്ട് നിർത്തിവെച്ചതോടെ കലവറയിൽ കരുതിവെച്ചിരുന്ന പച്ചക്കറി-പലചരക്കുസാധനങ്ങൾ ലേലം ചെയ്തു. കഴിഞ്ഞദിവസം നുറുക്കിവെച്ചിരുന്ന ചക്കയും പച്ചക്കറികളും ഭക്തർക്ക്‌ വിതരണം ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് പടിഞ്ഞാറേ നടപ്പുരയിലെ കലവറയ്ക്കുമുന്നിലായിരുന്നു പരസ്യലേലം നടന്നത്. 2500 കിലോ ഇടിച്ചക്ക, 2000 കിലോ ഇളവൻ, 1500 കിലോ വെള്ളരി, നൂറുകിലോ വീതം വഴുതനങ്ങ, വെണ്ടയ്ക്ക, 58 കിലോ ചേമ്പ് എന്നിവ ലേലംചെയ്തു. മുതിരയായിരുന്നു ഏറ്റവും കൂടുതൽ ലേലത്തിനുണ്ടായിരുന്നത്.

ഇന്നലത്തെപ്പോലെ ഇന്നും പച്ചക്കറികളും പലചരക്കു സാധനങ്ങളും ലേലം ചെയ്തു. 7800 കിലോ അരിയും വെളിച്ചെണ്ണയും ലേലം ചെയ്തില്ല. അവ പിന്നീട് പ്രസാദഊട്ടിന് ഉപയോഗിക്കും. ദേവസ്വം ഭരണസമിതിയംഗങ്ങളായ കെ.വി. ഷാജി, എ.വി. പ്രശാന്ത്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ വി.സി. രാധ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ലേലം.

LEAVE A REPLY

Please enter your comment!
Please enter your name here