ഗുരുവായൂർ: കൊറോണ ജാഗ്രതയുള്ളതിനാൽ ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ ബുധനാഴ്ച നടന്ന കല്യാണങ്ങളിൽ പങ്കെടുത്തത് വധുവിന്റെയും വരന്റെയും കുടുംബാംഗങ്ങളും ഏറ്റവും അടുത്തബന്ധുക്കളും മാത്രം. ക്ഷേത്രസന്നിധിയിൽ നടക്കുന്ന വിവാഹങ്ങളിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ലെന്ന് ദേവസ്വത്തിന്റെ നിർദ്ദേശമുണ്ടായിരുന്നു.

ഏഴുകല്യാണങ്ങളാണ് ബുധനാഴ്ച നടന്നത്. ഏഴിലും വരന്റെയും വധുവിന്റെയും ബന്ധുക്കളായി പത്തുപേർ വീതം മാത്രമേ പങ്കെടുത്തുള്ളൂ. താലികെട്ടുചടങ്ങുകൾക്കുശേഷം ഗുരുവായൂരിൽ കല്യാണസദ്യ മിക്കവരും ഒഴിവാക്കി. ചിലർ ലളിതമായ രീതിയിൽ സദ്യ നടത്തുകയും ചെയ്തു.

ഗുരുവായൂരിൽ കല്യാണങ്ങൾ നടക്കുമ്പോൾ മണ്ഡപങ്ങൾക്കു ചുറ്റും തിക്കും തിരക്കും പതിവാണ്. ക്ഷേത്രനടയിൽ ഫോട്ടോ ഷൂട്ടിനും തിരക്കുണ്ടാകാറുണ്ട്. എന്നാൽ, ബുധനാഴ്ച എല്ലാ കല്യാണങ്ങളും അതിലളിതമായിരുന്നു. വധൂവരന്മാർക്കൊപ്പം കുടുംബാംഗങ്ങൾ മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here