ഗുരുവായൂർ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ നഗരസഭയിലെ കുട്ടികളുടെ പാർക്ക് അടച്ചു. കൗണ്‍സിലർമാരും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗതീരുമാനപ്രകാരമാണ് പാർക്ക് അടച്ചത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ്തല ആരോഗ്യ സമിതിയുടെ നേതൃത്വത്തിൽ ബോധവത്കരണവും വീടുകൾ തോറും ലഘുലേഖ വിതരണവും നടത്തും. പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി എന്നിവിടങ്ങളിൽ വാട്ടർ ടാങ്ക് , ഹാന്റ് വാഷ് സംവിധാനങ്ങൾ ഒരുക്കും. ആരോഗ്യ പ്രവർത്തകരെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഹെൽപ്പ് ലൈൻ സജ്ജീകരിക്കും. ലോഡ്ജ് ഓണേഴ്സ് റസിഡൻസ് അസോസിയേഷൻ എന്നിവരുടെ കോഡിനേഷൻ കമ്മിറ്റി വിളിച്ച് ചേർക്കും. അതീവ ഗുരുതര സാഹചര്യങ്ങൾ ഒന്നും തന്നെയില്ല എങ്കിലും ജാഗ്രത അനിവര്യമെന്ന് യോഗം വിലയിരുത്തി.ചെയർപേഴ്സൻ എം.രതി അധ്യക്ഷയായി. വൈസ് ചെയർമാൻ അഭിലാഷ് വി .ചന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ നിർമ്മല കേരളൻ, ടി.എസ്.ഷെനിൽ, ഷൈലജ ദേവൻ, നഗരസഭ സെക്രട്ടറി എ.എസ്.ശ്രീകാന്ത്, ഹെൽത്ത് ഇൻസ്പെക്ടർ എം.ബി.ബിജു എന്നിവർ പ്രസംഗിച്ചു.
Copyright © 2021 guruvayoorOnline.com. The GOL is not responsible for the content of external sites. Read about our approach to external linking.