ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ അടുത്ത ബന്ധു മരിച്ചതിനാൽ ക്ഷേത്രം തന്ത്രി 12 ദിവസം ക്ഷേത്ര ചടങ്ങുകളിൽ നിന്ന് വിട്ടു നിൽക്കും . ക്ഷേത്രത്തിൽ ഉത്സവം നട ക്കുന്നതിനാൽ അതിപ്രധാനമായ താന്ത്രികചടങ്ങുകളാണ് നടക്കു ന്നത് . ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് , ഹരി നമ്പൂതിരിപ്പാട് എന്നിവർക്കാണ് പുലയുള്ളത് . തന്ത്രി കുടുംബത്തിലെ പുലയില്ലാത്ത തന്ത്രിയോ , ഓതിക്കൻമാരോ ആവും ചടങ്ങുകൾ നടത്തുക . തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാടാണ് ഉത്സവക്കൊടിയേറ്റം നിർ വഹിച്ചത് . പുലയായതിനാൽ കൊടിയിറക്കുന്നതിൽ അദ്ദേഹത്തിന് പങ്കെടുക്കാനാവില്ല . ഇന്ന് രാവിലെയാണ് തന്ത്രിയുടെ അടുത്ത ബ ന്ധ മരണപ്പെടുന്നത് . കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ഷേത്ര ഉത്സവം ആഘോഷങ്ങൾ വേണ്ടെന്നുവച്ച് ചടങ്ങുകള്‍ മാത്രമാണ് നടത്തുന്നത്

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here