ഗുരുവായൂർ:ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള മേളം സാധാരണ പോലെ തുടരും, എല്ലാവരും പങ്കെടുക്കും.
പഞ്ചവാദ്യം ക്ഷണിക്കപ്പെട്ട എല്ലാവരും എത്തും. ആരെയും ഒഴിവാക്കിയില്ല.
തായമ്പക ഒന്ന് മാത്രം.
11.3. 2020 ന് കല്ലേക്കുളങ്ങര അച്ചുതൻ കുട്ടി മാരാർ
12.3.2020 ന് ഗുരുവായൂർ ശശി മാരാർ
13.3 .2020 ന് കല്ലൂർ രാമൻ കുട്ടി മാരാർ .
പൂര്‍ണ്ണമായും സ്വര്‍ണ്ണത്താല്‍ നിര്‍മ്മിച്ച പഴുക്കാമണ്ഡപത്തില്‍ വീരാളിപ്പട്ട് വിരിച്ച് ആലവട്ടം, വെഞ്ചാമരം എന്നിവക്കൊണ്ട് അലങ്കരിച്ച് രാജകീയപ്രൗഢിയിലാണ് ഭഗവാനെ അതില്‍ എഴുന്നള്ളിച്ചിരുത്തിയത്. ചുറ്റും കര്‍പ്പൂര ദീപം തെളിയിച്ച് അഷ്ടഗന്ധത്തിന്റെ ധൂമപ്രപഞ്ചത്തിലാണ് ഭഗവാന്റെ എഴുന്നള്ളത്ത്. മൂന്ന് മണിക്കൂര്‍ നേരം തായമ്ബകയുടെ ശബ്ദതരംഗങ്ങള്‍ ആസ്വദിച്ച് തന്റെ പ്രജകള്‍ക്ക് ഗുരുവായൂരപ്പന് ദര്‍ശനം നൽകും.