ഗുരുവായൂർ ഉത്സവം 2020; ഇന്ന് മുതൽ കാഴ്ചശീവേലിക്ക് സ്വർണക്കോലം

ഗുരുവായൂർ: ക്ഷേത്രോത്സവം ആറാം ദിവസമായ ബുധനാഴ്ച്ച മുതൽ കാഴ്ചശീവേലിക്ക് സ്വർണക്കോലം എഴുന്നെള്ളിക്കും . വൈകിട്ട് മൂന്നിന് നടക്കുന്ന കാഴ്ചശീവേലിക്കാണ് സ്വർണക്കോലം എഴുന്നള്ളിപ്പ് ആരംഭിക്കുക . സ്വർണക്കോലം എഴുന്നള്ളിപ്പ് ദർശിക്കുന്നതിനായി നിരവധി ഭക്തരാണ്

Also Read

ക്ഷേത്രത്തിലെത്തുക . ഉത്സവത്തിലെ അവസാന അഞ്ചു ദിവസങ്ങളിലും , ഏകാദശി , അഷ്ടമിരോഹിണി തുടങ്ങിയ വിശേഷദിവസങ്ങളിലും മാത്രമാണ് സ്വർണക്കോലം എഴുന്നള്ളിക്കുക . പത്ത് കിലോഗ്രാം സ്വർണ്ണം ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന കോലത്തിൽ നടുവിലായി മുരളി ഊതി നിൽക്കുന്ന ഉണ്ണികൃഷ്ണനും , ചുറ്റുഭാഗത്തായി വീരശൃംഖലയും , തുറന്ന ഭാഗത്ത് മരതകപ്പച്ചയും , സ്വർണ്ണപ്പൂക്കളും പതിപ്പിച്ചിട്ടുണ്ട് . ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നതാണ് സ്വർണ്ണകോലമെഴുന്നള്ളത്ത്.

ആറാംവിളക്കിൻറെ മറ്റൊരു പ്രത്യേകതയാണ് മേളത്തിലെ വകകൊട്ടൽ . രാവിലെ എഴുന്നള്ളിപ്പിന് കൈയും കോലും പഞ്ചാരി വടക്കേനടയിൽ എത്തിയാൽ മട്ടും ശൈലിയും മാറി വകകൊട്ടലിലേക്ക് കടക്കും . മേളനായകൻ നിശ്ചയിക്കുന്ന വാദ്യകലാകാരന്മാർക്ക് തങ്ങളുടെ മികവ് പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണിത് . മേളപ്രമാണി പെരുവനം കുട്ടൻമാരാർ . താന്ത്രികച്ചടങ്ങുകളിൽ അതിപ്രധാനമായ ഉത്സവബലി എട്ടാംവിളക്ക് ദിവസമായ വെള്ളിയാഴ്ച നടക്കും . ശനിയാഴ്ച പള്ളിവേട്ടയ്ക്കും ഞായറാഴ്ച ആറാട്ടിനും സന്ധ്യയ്ക്ക് ഗു രുവായൂരപ്പൻ ഗ്രാമപ്രദക്ഷിണത്തിന് ക്ഷേത്രം വിട്ട് എഴുന്നള്ളും .

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *