ഗുരുവായൂർ: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭ കൗൺസിലർമാരും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പ്രത്യേക യോഗം ചേർന്നു.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ് തല ആരോഗ്യ സമിതിയുടെ നേതൃത്വത്തിൽ ബോധവൽക്കണവും വീടുകൾ തോറും ലഘുലേഖ വിതരണവും നടത്തും. പ്രൈവറ്റ് ബസ്സ് സ്റ്റാൻഡ്, കെ എസ് ആർ ടി സി എന്നിവിടങ്ങളിൽ വാട്ടർ ടാങ്ക്, ഹാന്റ് വാഷ് സംവിധാനങ്ങൾ ഒരുക്കും. ഗുരുവായൂർ നഗരസഭയിൽ ആരോഗ്യ പ്രവർത്തകരെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഹെൽപ്പ് ലൈൻ സജ്ജീകരിക്കും.
ലോഡ്ജ് ഓണേഴ്സ് റസിഡൻസ് അസോസിയേഷൻ എന്നിവരുടെ കോഡിനേഷൻ കമ്മിറ്റി വിളിച്ച് ചേർക്കും. കുട്ടികളുടെ പാർക്ക് താൽക്കാലികമായി അടച്ചിടുവാനും യോഗം തീരുമാനിച്ചു.

ഗുരുവായൂരിൽ നിലവിൽ അതീവ ഗുരുതര സാഹചര്യങ്ങൾ ഒന്നും തന്നെയില്ല എങ്കിലും ജാഗ്രത അനിവര്യമെന്ന് യോഗം വിലയിരുത്തി.

ചെയർപേഴ്സൻ എം രതി ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻഡിംങ് കമ്മിറ്റി അദ്ധ്യക്ഷരായ നിർമ്മല കേരളൻ, ടി എസ് ഷെനിൽ, ഷൈലജ ദേവൻ, ഡോ: ജോസ്, ഡോ: ലസിത, ഡോ: സിതാര അപ്പുക്കുട്ടൻ, നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത്, ഹെൽത്ത് ഇൻസ്പെക്ടർ ബിജു എം ബി എന്നിവർ സംസാരിച്ചു.
നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ജിജു പി വി നന്ദിയും പറഞ്ഞു . ഹെൽപ്പ് ലൈൻ നമ്പർ 9074624065.

LEAVE A REPLY

Please enter your comment!
Please enter your name here