ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയ രമ്യ ഹരിദാസ്‌ എം പി പാട്ട് പാടി തിരുവാതിരക്കളിയില്‍ ചുവട് വച്ചത് കാണികള്‍ ആവേശത്തോടെയാണ് എതിരേറ്റു . ഗുരുവായൂര്‍ ഉത്സവത്തിന്റെ ഭാഗമായി വടക്കേ നടപന്തലില്‍ ഒരുക്കിയിട്ടുള്ള വനിതകള്‍ക്ക് മാത്രമായുള്ള കുറൂരമ്മ സ്റ്റേജിലാണ് എം പി തിരുവാതിര ക്കളി നടത്തിയത് .തിരുവാതിര ക്കളി നടക്കുന്നുണ്ടെന്ന് അറിഞ്ഞ് അവിടെയെത്തിയ എം പി കളിക്കാരുടെ കൂടെ പാട്ട് പാടി ആടി തിമര്‍ത്തു .വെങ്കിടങ്ങ്‌ എന്‍ എസ് എസ് വനിതാ സമാജം അംഗങ്ങളുടെ കൂടെയാണ് തിരുവാതിരക്കളി അവതരിപ്പിച്ചത് .

കലാ കരന്മാരെയും കലാകാരികളെയും ആദരിക്കുന്നതും ,ബഹുമാനിക്കുന്നതും ഒരു പൊതു പ്രവര്‍ത്തക ആയത് കൊണ്ട് മാത്രമല്ല താന്‍ ഒരു കലാകാരി ആയതു കൊണ്ട് കൂടിയാണെന്നും അവര്‍ പറഞ്ഞു . തന്‍റെ പൊതു പ്രവര്‍ത്തനത്തിന്‍റെ ജനകീയ അധികാരങ്ങള്‍ കലാകാരന്‍മാരുടെയും കലകരികളുടെയും വളര്‍ച്ചക്കും , സംരക്ഷണത്തിനും ഉപയോഗിക്കുമെന്നും എം പി കൂട്ടിച്ചേര്‍ത്തു .തിരുവാതിരക്കളി സംഘത്തിന് അവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു . ഭരണ സമിതി അംഗങ്ങള്‍ ആയ കെ അജിത്‌ ,എ വി ഷാജി പബ്ലിക്കേഷന്‍ മാനേജര്‍ ഗീത ,ലെജു മോള്‍ ,സ്മിത ,സൗമ്യ എന്നിവര്‍ സംബന്ധിച്ചു

ADVERTISEMENT

എം പി ക്ഷേത്ര ദര്‍ശനത്തിന് ശേഷം പ്രസാദഊട്ട് പന്തലിലെത്തി ഭക്തർക്ക് കഞ്ഞിയും വിളമ്പി

COMMENT ON NEWS

Please enter your comment!
Please enter your name here