ഗുരുവായൂർ: ഗുരുവായൂർ എൻആർഐ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പുഷ്പോത്സവത്തിന് വരുന്നവർക്ക് അസോസിയേഷൻ്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരണം നൽകുന്ന ലഘുലേഖ വിതരണം ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി.ചന്ദ്രൻ അസോസിയേഷൻ പ്രസിഡൻ്റ് ഷാഫിർഅലി മുഹമ്മദിന് നൽകി ഉൽഘാടനം ചെയ്തു,

ADVERTISEMENT

പതീറ്റാണ്ടുകളായി ഗുരുവായൂരിലും പരിസരപ്രദേശങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന അസോസിയേഷന്റെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന പഴയ ആംബുലൻസ് മാറ്റി പുതിയൊരു ആംബുലൻസ് വാങ്ങാനുള്ള ധനസഹായം സ്വീകരിക്കുന്നുണ്ട് , അസോസിയേഷൻ നിർദ്ധനരായ രോഗികൾക്ക് മരുന്നും വീൽചെയറും വാക്കറും നൽകുകയും കൂടാതെ വീടുകളിൽ പോയി രോഗികളെ ശുശ്രൂഷിക്കുകയും വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിന് സഹായങ്ങളും ചെയ്യുന്നുണ്ട് . ചടങ്ങിൽ സുമേഷ് കൊളാടി , ശശി വാറനാട്ട് , പി . കെ ജമാലുദ്ദീൻ , അരവിന്ദൻ പി . എ . വത്സൻ പയ്യപ്പാട്ട് , ജനാർദ്ദനൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു

COMMENT ON NEWS

Please enter your comment!
Please enter your name here