ഗുരുവായൂർ ഉത്സവം 2020; ഉത്സവ കഞ്ഞി കഴിക്കാന്‍ ടി എന്‍ പ്രതാപന്‍ എം പി യും

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്ര ത്തിലെ ഉത്സവ കഞ്ഞിയുടെ പുണ്യം നുകരാന്‍ ടി എന്‍ പ്രതാപന്‍ എം പി യും കുടുംബവും എത്തി .ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ ദാസ്‌ ,ഭരണ സമിതി അംഗം കെ വി ഷാജി എന്നിവര്‍ പ്രസാദം വിളമ്പി എംപിയെ സ്വീകരിച്ചു ,നാട്ടിക എം എല്‍ എ ഗീത ഗോപി , മുന്‍ എം പി സി എന്‍ ജയദേവന്‍, മുന്‍ ദേവസ്വം ചെയര്‍മാന്‍ ടി വി ചന്ദ്ര മോഹന്‍ , സിനിമ നടി കെ പി എ സി ലളിത എന്നിവരും ഉത്സവ കഞ്ഞി കഴിക്കാന്‍ എത്തിയിരുന്നു . രാവിലെ പ്രസാദ വിതരണ പന്തലില്‍ പത്മ സുബ്രമണ്യം നിലവിളക്ക് കൊളുത്തി പ്രസാദ വിതരണം ഉത്ഘാടനം ചെയ്തു ,ചെയര്‍മാന്‍ , ഭരണസമിതി അംഗങ്ങളായ ,കെ അജിത്‌ ,മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്,എ വി പ്രശാന്ത്‌ , അഡ്മിനിസ്ട്രെറ്റര്‍ എസ് വി ശിശിര്‍ എന്നിവര്‍ സംബന്ധിച്ചു. പതിമൂവായിരത്തില്‍ അധികം പേര്‍ പ്രസാദ ഊട്ടില്‍ പങ്കെടുത്തു .

LEAVE A REPLY

Please enter your comment!
Please enter your name here