ഗുരുവായൂർ: കൊറോണ വൈറസ് ബാധ പടരുന്നത് പ്രതിരോധിക്കാൻ ഗുരുവായൂർ ദേവസ്വം അടിയന്തരയോഗം ചേർന്നു . ദേവസ്വം ചെയർമാൻ അഡ്വ . കെ . ബി മോഹൻദാസിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ദേവസ്വം ചെയർമാനും അഡ്മിനിസ്ട്രേറ്ററൂം ഭരണ സമിതി അംഗങ്ങളുമായും ദേവസ്വം മെഡിക്കൽ സെന്റർലെ മെഡിക്കൽ സൂപ്രണ്ട് ഡോ. മധു, ഡോക്ടർമാരായ കുൽക്കർണി , സവിത , അപർണ്ണ രവിശങ്കർ എന്നിവരുമായി ചർച്ച ചെയ്ത ശേഷം സ്ഥിതിഗതികൾ വിലയിരുത്തി

ADVERTISEMENT

06 . 03 . 2020ൽ ആരംഭിച്ച് 15. 03 . 2020 ന് അവസാനിക്കുന്നു ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിച്ചേരുന്ന ഭക്തജനസാന്നിധ്യം മൂലം പ്രത്യക്ഷ ലക്ഷണങ്ങളില്ലാത്തവരിൽ നിന്നുപോലും രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് ഭക്തജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ് മൈക്ക് വഴിയും ബാനറുകൾ, ബോർഡുകൾ തുടങ്ങിയവ വഴിയും അറിയിക്കുവാൻ തീരുമാനിച്ചു. രോഗമുള്ള ആളുകളുടെ ചുമ , തുപ്പൽ , മൂക്കിലെ സവം തുടങ്ങിയവ സ്പർശിക്കാതിരിക്കാനും , അവ സ്വന്തം മുഖം , വായ , മൂക്ക് , കൈകൾ തുടങ്ങിയവ വഴി സ്വന്തം ശരീരത്തിൽ പ്രവേശിക്കാതിരിക്കാൻ പരസ്പരം ഹസ്തദാനം ഒഴിവാക്കി കൈകൂപ്പി അഭിവാദ്യം ചെയ്യാൻ എല്ലാ ഭക്തജനങ്ങളും ശ്രദ്ധിക്കേണ്ടതാണ്. കൈകൾ അത്തരം പ്രതലങ്ങളിൽ സ്പർശിച്ചത് വഴി കൊറോണ വൈറസ് സ്വന്തം ശരീരത്തിൽ പ്രവേശിക്കാതിരിക്കാൻ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കി സ്പിരിറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

ഭക്തജനങ്ങളുടെയും ക്ഷേത്രം ജീവനക്കാരുടേയും ആവശ്യത്തിനായി ക്ഷേത്രപരിസരത്ത് കിഴക്കും തെക്കും പടിഞ്ഞാറും വടക്കും നടകളിലായി നാല് സ്ഥലത്ത് കൈ കഴുകുന്ന വെള്ളവും സോപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥർക്കും ദേവസ്വം മെഡിക്കൽ സെന്റർ ഡോക്ടർമാർക്കും ജീവനക്കാർക്കും ഉപയോഗിക്കാനായി ആവശ്യാനുസരണം N 95 മാസ്ക്കുകളും മരുന്നുകളും അടിയന്തരമായി വാങ്ങുവാനും വിതരണം ചെയ്യുവാനും ദേവസ്വം മെഡിക്കൽ സെന്റർ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.ക്ഷേത്രത്തിലേക്ക് സന്ദർശകർ കൂടുതലായി പ്രവേശിക്കുന്ന കിഴക്കേനടയിലെ ക്യു കോംപ്ലക്സിന്റെ പ്രവേശന ഭാഗത്ത് സെക്യൂരിറ്റി പരിശോധനയുടെ സമീപത്തായി മുഴുവൻ സമയവും രണ്ട് ഡോക്ടർമാരെ നിരീക്ഷണത്തിന് നിയോഗിക്കാൻ തീരുമാനിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here