ഗുരുവായൂര്‍: പല പ്രഗത്ഭര്‍ക്കും സംഗീതാര്‍ച്ചനക്കായി പുല്ലാങ്കുഴല്‍ നിര്‍മിച്ചു നല്കുന്ന ശിവദാസ് സ്വയം നിര്‍മ്മിച്ചെടുത്ത പുല്ലാങ്കുഴലില്‍ വേണു നാദം മീട്ടിയപ്പോള്‍ , അത് സംഗീതാ സ്വാദകര്‍ക്ക് മാസ്മരിക വിരുന്നായി. നിരവധി ഫ്യൂഷന്‍ പ്രോഗ്രാമുകളും, ഹിന്ദുസ്ഥാനി സംഗീത വിരുന്നുകളും ഗുരുപവനപുരിയില്‍ നടത്തിയിട്ടുണ്ടെങ്കിലും, ഉത്സവക്കാല കച്ചേരിയില്‍ ആദ്യമായാണ് ടി.എ.ശിവദാസ് കര്‍ണാട്ടിക് സംഗീത വിരുന്നൊരുക്കുന്നത്. സ്വയം ചിട്ടപ്പെടുത്തി മിനുക്കിയെടുത്ത ഓടക്കുഴലില്‍ മനോധര്മങ്ങളും മനോഹരമായൊഴുകിയപ്പോള് മാസ്മരിക ലയതാളങ്ങളില് ആഴ്ന്നിറങ്ങി ആസ്വാദകരും താളമിട്ടു.
റോണോ മജുംദാര്‍, ഹരിപ്രസാദ് ചൗരസ്യ എന്നിവര്‍ക്കൊക്കെ ഓടക്കുഴല്‍ നല്‍കിയിട്ടുണ്ട്. ലോക പ്രശസ്ത പുല്ലാങ്കുഴല്‍ വാദകനായ എന്‍. രമണിക്കും, പ്രപഞ്ചം ബാലചന്ദര്‍ ഉള്‍പ്പെടെയുള്ള ശിഷ്യഗണങ്ങള്‍ക്കും ആയിരക്കണക്കിന് വേദികളില്‍ ആയിരങ്ങളെ ആസ്വദിപ്പിക്കാനായതും ഈ കുന്ദംകുളത്തുകാരന്റെ കരവിരുതില്‍ തീര്‍ത്ത ഉപകരണമാണ്. ആയിരിക്കണക്കിന് ഓടക്കുഴലുകള്‍ തീര്‍ത്ത അതേകരങ്ങള് ഇന്നും കര്‍ണാട്ടിക് സംഗീത വിരുന്നിന് അതിവേഗ ചലനങ്ങഓയി ഒഴുകുക തന്നെയായിരുന്നു. സംഗീത വിദ്വാന് കൂടിയായ ശിവദാസില്‍ നിന്നു പുല്ലാങ്കുഴല്‍ വാങ്ങാനാണ് പല സംഗീതജ്ഞരും ഇഷ്ടപ്പെട്ടിരുന്നതിന്റെ കാരണം സംഗീത മറിയുന്ന രമണി സാറിന്റെ ശിഷ്യന് എന്ന നിലയിലാണ്. സ്വരസ്ഥാനങ്ങള്‍ ഊട്ടിയുറപ്പിച്ച് മര്‍മ്മം അറിഞ്ഞ് തുളക്കാനുള്ള കഴിവാണ് ദാസിനെ വേറിട്ടു നിര്‍ത്തി. ഏറെക്കാലം എന്‍. രമണിയുടെ ശിഷ്യനായി ഓടക്കുഴല്‍ അഭ്യസിച്ച ഇദ്ദേഹം, ഇപ്പോള്‍ കേരള ഫോസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടുമായി ചേര്‍ന്ന് ഓടകളെക്കുറിച്ച് പഠനം നടത്തി വരുന്നുണ്ട്.
നാലര പതിറ്റാണ്ടുകാലമായി നൂറുകണക്കിന് ശിഷ്യരെ അഭ്യസിപ്പിച്ച് സംഗീത രംഗത്തേക്ക് നിരവധി പേരെ കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട് ശിവദാസ്. അസ്വാദകനായി മേല്പത്തൂര് ഓഡിറ്റോറിയത്തിലുണ്ടാകുമെങ്കിലും, അരങ്ങിലേക്ക് അവസരമെത്തുന്നത്ത് ഇപ്പോള്‍ മാത്രം. ‘കേരളത്തിലും പുറത്തും പല വേദികളും പങ്കിട്ടുവെങ്കിലും ഗുരുവായൂര്‍ ശ്രീകൃഷ്ണസന്നിധിയില്‍ ആദ്യമാണ്. നിയോഗമായത് ഇപ്പോഴെന്നു മാത്രമെന്ന് ശിവദാസ് പറഞ്ഞു. കൃഷ്ണ കീര്ത്തനങ്ങള്ക്കായിരുന്നു കച്ചേരിയില്‍ പ്രാധാന്യം നല്‍കിയത്. കാംബോജിയില്‍ ഏല രാ കൃഷ്ണാ യും, ദര്‍ബാരി കാനഡയില്‍ ഗോവര്ധനഗിരി എന്നു തുടങ്ങുന്ന കീര്‍ത്തനും ആസ്വാദക മനം കവര്‍ന്നു. വയലിനാല്‍ ഗിരീഷ് കുമാറും, മൃദംഗത്തില്‍ സജിന്‍ ലാലും, ഘടത്തില്‍ ഏലംകുളം ദീപുവും, മുഖര്‍ശംഖില്‍ വെള്ളിനേഴി രമേഷും പക്കമേളമൊരുക്കി