യൂത്ത്കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ ഐ ഗ്രൂപ്പിന് വൻ വിജയം

ഗുരുവായൂര്‍ : കെ പി സി സി ജനറല്‍ സെക്രട്ടറിയും എ ഗ്രൂപ്പ് നേതാവുമായ ഒ അബ്ദുള്‍ റഹിമാന്‍ കുട്ടിയുടെ തട്ടകത്തില്‍ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പിന് അട്ടിമറി വിജയം . കാൽ നൂറ്റാണ്ടോളം എ ഗ്രൂപ്പ് സ്വന്തമാക്കി വെച്ചിരുന്ന ശേഷം യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റി ഐ ഗ്രൂപ്പ്‌ തിരിച്ചു പിടിച്ചു. ഫെബ്രുവരി 27ന് ഓൺലൈൻ വഴി നടന്ന യൂത്ത് കോൺഗ്രസ്‌ തിരഞ്ഞെടുപ്പിലാണ് എ ഗ്രൂപ്പിനെ പിന്തള്ളി ഐ ഗ്രൂപ്പ്‌ വിജയിച്ചത്. ഗുരുവായൂര്‍ നഗരസഭ മുന്‍ വൈസ് ചെയര്‍മാനും അന്തരിച്ച കോൺഗ്രസ്‌ നേതാവ് വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ മകനും യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ മണ്ഡലം മുൻ പ്രസിഡന്റുമായ നിഖിൽ ജി കൃഷ്ണനാണ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ 25 വർഷക്കാലമായി യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സ്ഥാനം എ ഗ്രൂപ്പിലാണ് ലഭിച്ചിരുന്നത്. അതേസമയം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പിലെ മുനാഷ് പുന്നയൂർ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിമാരായി സുബീഷ്, റിഷി ലാസർ, നിസാമുദ്ദീൻ, ഷൈമൽ, ഷനാജ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഇവരിൽ സുബീഷ്, റിഷി ലാസർ, നിസാമുദ്ദീൻ എന്നിവർ ഇരു ഗ്രൂപ്പുകളിൽ നിന്നും മാറി നിന്നാണ് മൽസരിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഗുരുവായൂർ ബ്ലോക്കിൽ നിന്നും മത്സരിച്ച ആറു പേരിൽ അഞ്ചുപേരും തോൽവിയറിഞ്ഞു. ഐ ഗ്രൂപ്പ് അംഗവും യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം മുൻ വൈസ് പ്രസിഡന്റുമായിരുന്ന എച്ച്.എം നൗഫൽ ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here