ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്ര ത്തിലെ ഉത്സവകഞ്ഞി കഴിക്കാന്‍ എം എല്‍ എ അബ്ദുള്‍ഖാദറും , നടിയും നര്‍ത്തകിയുമായ ആശാ ശരത്തും . രാവിലെ പത്ത് മണിയോടെ ഭക്ഷണ ശാലയില്‍ എത്തിയ ഇരുവരെയും ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ദാസ്‌ ,ഭരണ സമിതി അംഗങ്ങള്‍ ആയ എ വി പ്രശാന്ത്‌ ,കെ വി ഷാജി ,കെ അജിത്‌ എന്നിവര്‍ ചേര്‍ന്ന്‍ സ്വീകരിച്ചു .

ADVERTISEMENT

കഞ്ഞി വിളമ്പാന്‍ സീരിയല്‍ നടി രശ്മി സോമനും എത്തിയിരുന്നു . ഞായറാഴ്ച ആയതിനാല്‍ പ്രസാദ ഊട്ടിന് നല്ല തിരക്ക് അനുഭവപ്പെട്ടു .21,000 ല്‍ അധികം പേരാണു് ഇന്ന് ഉത്സവ കഞ്ഞി കഴിക്കാന്‍ എത്തിയത് . ഇന്ന് മുതല്‍ രാത്രിയിലെ ഭക്ഷണ വിതരണവും തെക്കേ നട പന്തലിലേക്ക് മാറ്റി . നേരത്തെ ക്ഷേത്ര കുളത്തിന് വടക്ക ഉള്ള പന്തലില്‍ ആണ് രാത്രി ഭക്ഷണം നല്‍കിയിരുന്നത് . ആക്ഷേപങ്ങള്‍ക്ക് ഇടയില്ലാതെ പകര്‍ച്ചയും ഇന്ന് നടന്നു

COMMENT ON NEWS

Please enter your comment!
Please enter your name here