ഗുരുവായൂർ ഉത്സവം 2020; ആശാ ശരത്ത് നടനവിസ്മയം തീർത്തു.

ഗുരുവായൂർ ഉത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് നർത്തകി ആശാ ശരത് നടന വിസ്മയം തീർത്തു . മകൾ ഉത്തര ശരത്തിന് ഒപ്പമാണ് ആശാ ശരത് ഭരതനാട്യ ചുവടുവെച്ചത് . ആശാശരതിന്റെ നൃത്തസന്ധ്യ ആസ്വാദകവൃന്ദത്തെ തികച്ചും മാസ്മരലോകത്തേക്കാനയിച്ചു . മല്ലാരിയിൽ ” തുടങ്ങുന്ന ഗണേശ സ്തുതിയോടെ നൃത്തവിസ്മയത്തിന് തുടക്കമിട്ടു . സിനിമാ താരമാകുന്നതിന് മുമ്പും ശേഷവും ആശാശരത് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ നൃത്തപരിപാടി അവതരിപ്പിച്ചിട്ടുണ്ട് . കവിയത്രി സുഗതകുമാരിയുടെ ” കൃഷ്ണാ നീ എന്നെ അറിയില്ല ” എന്ന കവിതയുടെ നൃത്താവിഷ്ക്കാരം ഭരതനാട്യം കച്ചേരി സമ്പ്രദായത്തിലാണ് ആശശരത് അവതരിപ്പിച്ചത് . ആശയുൾപ്പടെ ഏഴോളം കലാകാരികളുടെ എട്ട് ഇനങ്ങളിലായിട്ടായിരുന്നു നൃത്തസന്ധ്യ . വായാട്ടിൽ സുമേഷും , നാട്ടുവാംഗത്തിൽ അമ്മ കലാമണ്ഡലം സുമതിയമ്മയും , മൃദംഗത്തിൽ പാലക്കാട് ശിവപ്രസാദും , വയലിനിൽ പാണാവള്ളി വിജയകുമാറും , പുല്ലാങ്കുഴലിൽ പെരുമ്പാവൂർ ഗിരീഷും , വീണയിൽ മനോജും പക്കമേളമൊരുക്കി .

Also Read
Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *