ഗുരുവായൂർ ∙ക്ഷേത്രോത്സവം മികച്ചതാക്കാൻ അരങ്ങിലും അണിയറയിലും വനിതകളുണ്ട്. ഉത്സവം ആലോചന യോഗത്തിൽ പുരുഷന്മാരുടെ മൂന്നിരട്ടി വനിതകളായിരുന്നു.ആനയോട്ടത്തിലുമുണ്ട് വനിതാപ്രാതിനിധ്യം 3 പിടിയാനകളായിരുന്നു. ഇതിൽ പിടിയാന നന്ദിനി നാലാം സ്ഥാനം നേടി കലാപരിപാടികൾക്കുള്ള ‘കുറൂരമ്മ വേദി’ വനിത സംവരണമാണ്. 83 വനിത സംഘങ്ങളുടെ കൈകൊട്ടിക്കളിയാണിവിടെ. മറ്റു വേദികളിൽ നടിമാരായ ലക്ഷ്മി ഗോപാലസ്വാമിയും ആശാ ശരത്തും നവ്യാനായരും നർത്തകി പത്മസുബ്രഹ്മണ്യവും രൂപരേവതിയും ഒഡീസി നർത്തകി ബാംഗ്ലൂർ മധുലിത മൊഹപത്രയും അരങ്ങിലെ താരങ്ങളാണ്.ദേവസ്വം ജീവനക്കാരുടെ കലാപരിപാടിക്ക് വനിതകൾ മാത്രമാണുള്ളത്. കൂത്തിലും വനിത സാന്നിധ്യമായി നങ്ങ്യാരുണ്ട്.

ADVERTISEMENT

ലാപരിപാടികളുടെ ചുമതലയാകട്ടെ പബ്ലിക്കേഷൻ മാനേജർ കെ.ഗീതയ്ക്ക്.ഉത്സവവിഭവങ്ങൾ തയ്യാറാക്കുന്നത് പുരുഷന്മാരാണെങ്കിലും വിളമ്പുന്നതിൽ കൂടുതലും വനിതകളാണ്. കഴിക്കുന്നവരുടെ കണക്കു സൂക്ഷിക്കുന്നത് മുതിർന്ന വനിതകളായ പിള്ളനേഴി കല്യാണിക്കുട്ടിയമ്മ, മുള്ളത്ത് സരളാദേവി, വസന്ത ഭാസ്കരൻ എന്നിവർ.ദേവസ്വം മാനേജർ ടി.രാധിക, കെ.ശ്രീലത, എന്നിവരും അഗ്രശാലയിൽ അസി.മാനേജർ കെ.ബിന്ദുലതയും ചുമതലക്കാരാണ്.ഉത്സവക്കലവറയിൽ ടൺ കണക്കിനാണ് സാധനങ്ങൾ. ഇത് കൈകാര്യം ചെയ്യുന്നത് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ വി.സി.രാധ, അസി.മാനേജർമാരായ എം.രാധ, പി.രതി എന്നിവരാണ്.

അണിയറയിലുമുണ്ട് ഒട്ടേറെ വനിതകൾ. കണ്ണന് നിത്യവും ചാർത്തുന്ന മാലകൾ കെട്ടുന്നത് വാര്യർ, പിഷാരടി, നമ്പീശൻ കുടുംബങ്ങളിലെ സ്ത്രീകളാണ്.ഉത്സവത്തിൽ പങ്കെടുക്കാനും ദർശനത്തിനും എത്തുന്നതിലേറെയും വനിതകൾ തന്നെ.

COMMENT ON NEWS

Please enter your comment!
Please enter your name here