ഗുരുവായൂര്‍ : സിഎജി റിപ്പോർട്ടിൽ പരാമർശിച്ച ഡിജിപിക്കെതിരെയുള്ള 151 കോടിയുടെ അഴിമതികളെ കുറിച്ചും അതിൽ മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ചും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഗുരുവായൂർ ടെംപിൾ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി . കൈരളി ജംഗ്ഷനില്‍ പോലിസ് മാര്‍ച്ച് തടഞ്ഞു . തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം കെ പി സി സി ജനറല്‍സെക്രട്ടറി ഒ അബ്ദുറഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഗോപ പ്രതാപന് അധ്യക്ഷത് വഹിച്ചു .ജില്ല കോണ്‍ഗ്രസ് ഭാരവാഹികള്‍ ആയ പി യതീന്ദ്രദാസ് ,വി വേണുഗോപാല്‍ ,കെ ഡി വീരമണി ,ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി മുസ്താക്കലി. പി വി ബദറുദ്ധീന്‍, കെ ഷാനവാസ്, ബാലന് വാറനാട്ട് തുടങ്ങിയവര്‍ സംസാരിച്ചു . മാര്‍ച്ചിന് ശശി വാറനട്ട് ,അരവിന്ദന് പല്ലത്ത്, പി ഐ ലാസര്‍ ,എം കെ ബാലകൃഷ്ണന് ,ശിവന് പാലിയത്ത് കെ പി എ റഷീദ് , പി കെ രാജേഷ് ബാബു ,നിഖില്‍ ജി കൃഷ്ണന് കെ വി സത്താര്‍ ,പോളി ഫ്രാന്‍സിസ് ,കെ എം ഷിഹാബ് ,പി കെ സലിം തുടങ്ങിയര്‍ നേതൃത്വം നല്കി
HOME GOL NEWS MALAYALAM