ഗുരുവായൂര്‍ : ഗുരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ചുള്ള പ്രസാദ കഞ്ഞി കഴിക്കാന്‍ വന്‍ തിരക്ക് അനുഭവ പ്പെട്ടു 18,000 ഓളം പേര്‍ കഞ്ഞിയും പുഴുക്കം കഴിച്ചതായി പ്രസാദ വിതരണത്തിന്റെ ചുമതല ഉള്ള ഡെപ്യുട്ടി അഡ്മിനിസ്ട്രെട്ടര്‍ കെ ആര്‍ സുനില്‍ കുമാര്‍ അറിയിച്ചു .രാവിലെ പ്രസാദ വിതരണം ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ ദാസ്‌ ഉല്‍ഘാടനം ചെയ്തു . ഭരണ സമിതി അംഗങ്ങള്‍ ആയ എ വി പ്രശാന്ത്‌ , കെ അജിത്‌ , കെ വി ഷാജി ഇ പി ആര്‍ വേശാല , അഡ്മി നിസ്ട്രെടര്‍ എസ് വി ശി ശിര്‍ എന്നിവര്‍ സംബന്ധിച്ചു . നടിയും പ്രശസ്ത നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി , സൂര്യ കൃഷ്ണ മൂര്‍ത്തി , ചെന്നൈ ഹൈക്കോടതി ജസ്റ്റിസ് ആദികേശവലു തുടങ്ങിയ പ്രമുഖര്‍ ആദ്യ ദിവസത്തെ പ്രസാദ ഊട്ടില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു .പാള യില്‍ കഞ്ഞിയും ഇലയില്‍ ചക്ക പുഴുക്കും പപ്പടവും തേങ്ങാ കൊത്തും അടങ്ങിയതാണ് പ്രസാദ ഊട്ട് .

LEAVE A REPLY

Please enter your comment!
Please enter your name here