ഗുരുവായൂര്‍ : ഗുരുപവന പുരിക്ക് നവ നാട്യനുഭവം സമ്മാനിച്ച് പ്രശസ്ത നര്‍ത്തകിയും നടിയുമായ ലക്ഷ്മി ഗോപാല സ്വാമിയും സംഘവും . സൂര്യ കൃഷ്ണ മൂര്‍ത്തിയുടെ കലാവിരുതില്‍ കണ്ണന് മുന്നില്‍ ആടി തിമിര്‍ത്ത നര്‍ത്തകിമാര്‍ കാണികളുടെ ഹൃദയത്തിലേക്കാണ് ആടിക്കയറിയത് . ഉത്സവം രണ്ടാം ദിവസം പൂന്താനം വേദിയില്‍ രാത്രി 7.30 മുതല്‍ 8.30 വരെയാണ് ഭാരത നാട്യം , കുച്ചുപ്പുടി ,ഒഡിസ്സി ,കഥക് എന്നീ നൃത്ത ശൈലികള്‍ സംയോജിപ്പിച്ച് ഗണേശം എന്ന നൃത്ത ശില്പം അവതരിപ്പിച്ചത് തിങ്ങി നിറഞ്ഞ സദസിന് മുന്നില്‍ അരങ്ങേറിയത് . ലക്ഷ്മി ഗോപാല സ്വാമിക്ക് പുറമെ ദക്ഷിണ വൈദ്യ നാഥന് ( ഭാരത നാട്ട്യം) പ്രതീക്ഷ കാശി ( കുച്ചുപ്പുടി ) അഭയാ ലക്ഷ്മി (ഒഡിസ്സി) മധു ,സജീവ് ,അഞ്ജന ഝ, ദിവ്യ (കഥക് ) തുടങ്ങിയ കലാകാരന്മാരാണ് കലവിരുന്നോരുക്കിയത് .തിങ്ങി നിറഞ്ഞ സദസ് കയ്യടികളോടെയാണ് ഓരോ നൃത്ത ശില്പവും സ്വീകരിച്ചത് ഈ ഉത്സവ കാലത്തെ ഏറ്റവും മികച്ച സ്റ്റേജ് പരിപാടിയും ഇത് തന്നെയാകും .
തുടര്‍ന്ന് പണ്ഡിറ്റ് രമേഷ് നാരായണന് ,മധു ശ്രീ നാരായണന് എന്നിവരുടെ സംഗീത സമന്വയം അരങ്ങേറി .ബാംസുരിയില്‍ പണ്ഡിറ്റ് പ്രവീണ്‍ ഗോഡ് ക്കിണ്ടി ,തബലയില്‍ പണ്ഡിറ്റ് റാം കുമാര്‍ മിശ്ര ,മൃദംഗത്തില്‍ പ്രബ ഞ്ചം രവീന്ദ്രന് ,ഹാര്‍മോണിയ ത്തില്‍ അഭിലാഷ് വെങ്കിടാചലവും പക്കമേളം ഒരുക്കി .നാളെ വൈകീട്ട് സിനിമാ നടി ആശ ശരത്ത് അവതരിപ്പിക്കുന്ന ഭരതനാട്യം അരങ്ങേറും