ഗുരുവായൂർ: ഗുരുവായൂർ നഗരസഭ സംഘടിപ്പിക്കുന്ന പുഷ്പോത്സവത്തിനും നിശാഗന്ധി സർഗ്ഗോത്സവത്തിനും തുടക്കമായി ബഹു: ഗുരുവായൂർ എം എൽ എ കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൻ എം രതി ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ: കെ ബി മോഹൻദാസ്, ചലച്ചിത്ര താരം സുരേഷ് കൃഷ്ണ എന്നിവർ മുഖ്യാതിഥികളായിരുന്നു. നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, നഗരസഭ സ്റ്റാൻഡിംങ് കമ്മിറ്റി അദ്ധ്യക്ഷരായ നിർമ്മല കേരളൻ, ടി എസ് ഷെനിൽ, ഷൈലജ ദേവൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here