ഗുരുവായൂർ: ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചുള്ള മീഡിയ സെൻ്റർ ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ. ബി. മോഹൻദാസ് വെള്ളിയാഴ്ച 9.30 ന്  ഉദ്ഘാടനം നിർവഹിച്ചു.  ഭരണ സമിതി അംഗളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി,  ഇ പി ആർ  വേശാല മാസ്റ്റർ, എ വി പ്രശാന്ത്, കെ  അജിത്, കെ  വി ഷാജി, അഡ്മിനിസ്ട്രേറ്റർ എസ് വി ശിശിർ  തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

ഗുരുവായൂരമ്പലത്തിൻ്റെ പ്രശസ്തി ലോകത്തെമ്പാടുമുള്ള  ജനങ്ങളെ അറിയിക്കുന്നതിൽ, പ്രത്യേകിച്ച് ഗുരുവായൂരിലെ മാധ്യമ പ്രവർത്തകരുടെ വാർത്തകൾക്കുള്ള പങ്ക് എടുത്തു പറയേണ്ടതാണെന്ന് ചെയർമാൻ  അഭിപ്രായപ്പെട്ടു.

ഗുരുവായൂരിലെ മാധ്യമ പ്രവർത്തകരായ ആർ ജയകുമാർ, വി.പി. ഉണ്ണികൃഷ്ണൻ, വി. അച്ചുതകുറുപ്പ്, കല്ലൂർ ഉണ്ണിക്കൃഷ്ൻ, അനിൽ കല്ലാറ്റ് , രഞ്ജിത് പി. ദേവദാസ്, രാജു ഗുരുവായൂർ, എം. .കെ. സജീവ്, സുരേഷ് വാര്യർ, സുബൈർ, ശിവജി, വിജയൻ മേനോൻ ബാല ഉള്ളിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഭരണ സമിതി അംഗമായ  ഇ പി ആർ  വേശാല മാസ്റ്റർ  കൺവീനറും സബ് കൺവീനർ, ദേവസ്വം പബ്ലിക്കേഷൻ മാനേജർ ആയ  കെ.ഗീതയും ആണ്. രാവിലെ 8 മുതൽ രാത്രി 9 വരെ ആണ് മീഡിയ സെൻ്റർ പ്രവർത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here