ഗുരുവായൂർ ഉത്സവം 2020: കലവറ നിറഞ്ഞു.

ഗുരുവായൂർ: ക്ഷേത്രോത്സവത്തിനെത്തുന്ന പതിനായിരകണക്കിന് ഭക്തർക്ക് പ്രസാദ ഊട്ട് തയ്യാറാക്കാനുള്ള അരിയും പച്ചക്കറികളും ഉൾപ്പെടെയുള്ള സാധനങ്ങൾ കലവറയിലെത്തി . ക്ഷേത്രത്തിന് പുറത്ത് പടിഞ്ഞാറ് ഭാഗത്താണ് കലവറ തയ്യാറാക്കിയിട്ടുള്ളത് . നൂറ് കണക്കിന് ക്വിന്റൽ അരി , മുതിര , 15ലിറ്ററിന്റെ 733 കാൻ വെളിച്ചെണ്ണ , 11 ,000 കിലോ മത്തൻ , എളവൻ തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ കലവറയിലെത്തിയിട്ടുള്ളത് . ഇവയെല്ലാ ഭക്തർ വഴിപാടായി നൽകിയതാണ് . സാധനങ്ങൾ കഴിയുന്നതിനനുസരിച്ച് ആവശ്യാനുസരണം എത്തിക്കാനും വഴിപാടുകാർ സംവിധാനം ഒരുക്കിയിട്ടുണ്ട് . പ്രസാദ ഊട്ടിനും പകർച്ചക്കും മുന്തിയ ഇനം പൊന്നി , മട്ട കുറുവ ഇനം അരിയാണ് ഉപയോഗിക്കുന്നത് . ശനിയാഴ്ച രാവിലെ മുതലാണ് പ്രസാദ ഊട്ടും പകർച്ചയും ആരംഭിക്കുക . രാവിലെ കഞ്ഞി , മുതിര പുഴുക്ക് പപ്പടം എന്നിവയും ഉച്ചക്ക് ചോറ് , കാളൻ , ഓലൻ , ഉപ്പിലിട്ടത് , പപ്പടം എന്നീ വിഭവങ്ങളടങ്ങിയ സദ്യയും നൽകും . ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് പ്രസാദ ഊട്ട് കഴിക്കുന്നതിന് 20 ,000 ചതുരശ്ര അടിയിൽ മനോഹരമായി പന്തലാണ് ഒരുക്കിയിട്ടുള്ളത് . ഒരേസമയം 1200ഓളം പേർക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യമുണ്ട് . ദിവസവും കാൽ ലക്ഷത്തോളം പേരെങ്കിലും പ്രസാദ ഊട്ടിനെത്തും . ഇത് കൂടാതെ നൂറ് കണക്കിന് കുടുംബങ്ങൾക്ക് പകർച്ചയും നൽകും . ക്ഷേത്രവുമായി ബന്ധമുള്ളവർക്ക് കാർഡ് പ്രകാരമാണ് പകർച്ച നൽകുന്നത് . പത്ത് ദിവസങ്ങളിലായി മൂന്ന് ലക്ഷത്തോളം പേർ പ്രസാദ ഊട്ടിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേവസ്വം ചെയർമാൻ അഡ്വ . കെ . ബി മോഹൻദാസ് പറഞ്ഞു . പ്രസാദ ഊട്ടിന് മാത്രമായി 2 . 30ലക്ഷം രൂപയാണ് ദേവസ്വം മാറ്റിവെച്ചിട്ടുള്ളത് . പ്രസാദ ഊട്ടിന് ഭക്തരും സേവനനിരതരായി രംഗത്തുണ്ടാകും . ദേവസ്വം ഭരണസമിതിയംഗം കെ . വി ഷാജിക്കാണ് പ്രസാദ ഊട്ടിന്റെ ചുമതല . ഇദ്ദേഹം കലവറയിലും പന്തലിലുമെത്തി അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി .

guest
0 Comments
Inline Feedbacks
View all comments