ആനയോട്ടം മൂന്നുമണിക്ക്

ADVERTISEMENT

ഗുരുവായൂർ: പത്തുദിവസത്തെ ഉത്സവത്തിന് ഇന്ന് രാത്രി കൊടിയേറും . രാത്രി എട്ടരയ്ക്ക് പൂയ്യം നക്ഷത്രത്തിലാണ് സ്വർണക്കൊടിമരിത്തിൽ കൊടിയേറ്റം . വൈകുന്നേരം മൂന്നുമണിക്ക് മഞ്ജുളാൽത്തറയിൽനിന്ന് ക്ഷേത്രത്തിലേക്ക് ആനിയോട്ടം . രാവിലെ ആറരയ്ക്ക് ആനയില്ലാശിവേലി പ്രത്യേകതയാണ് . ഉത്സവച്ചടങ്ങുകൾ രാത്രി ഏഴിന് ആചാര്യവരണത്തോടെ തുടങ്ങും . ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഇണവസ്ത്രം , പവിത്രമോതിരം , ദ്രവ്യങ്ങൾ എന്നിവ തന്ത്രി ചേന്നാസ് ഹരിനമ്പൂതിരിപ്പാടിന് നൽകി ആചാര്യനായി വരിക്കും . ശ്രീലകസമിപ അറയിൽ ധാന്യങ്ങൾ വിതച്ച് മുളയിടും . കൊടിമരച്ചുവട്ടിൽ കൊടിപൂജയുശേഷം ശ്രീലകത്ത് കൊണ്ടുപോയി ദേവചൈതന്യം സപ്തവർണപ്പട്ടുകൊടിയിലേക്ക് സന്നിവേശിപ്പിക്കും . സ്വർണ്ണക്കൊടിമരത്തിൽ തന്ത്രി കൊടി ഉയർത്തിക്കുഴിഞ്ഞാൽ അത്താഴപൂജയും ശീഭൂതബലിയും കൊടിപ്പുറത്ത് വിളക്കും നടക്കും .

മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ കലാപരി പാടികൾക്ക് തിരിതെളിയും . കലാമണ്ഡലം ഗോപി – പങ്കെടുക്കുന്ന നളചരിതം മൂന്നാംദിവസം കഥകളി യാണ് ആദ്യം .ശനിയാഴ്ച രാവിലെ ഏഴിന് ക്ഷേത്രത്തിൽ ദിക്ക് കൊടികൾ സ്ഥാപിക്കുന്നതോടെ ഉത്സവ എഴുന്ന ള്ളിപ്പ് ആരംഭിക്കും . 15 – ന് ആറാട്ടോടെ ഉത്സവം സമാപിക്കും .

COMMENT ON NEWS

Please enter your comment!
Please enter your name here