ഗുരുവായൂർ: ഗുരുവായൂരപ്പൻ ഇന്ന് രാവിലെ ശിവേലിക്ക് ആനയില്ലാതെയാണ് എഴുന്നള്ളിയത് . ക്ഷേത്രത്തിൽ ഉത്സവം ആരംഭിയ്ക്കുന്ന ദിവസം ഓർമ്മപുതുക്കുന്ന രണ്ട് ചടങ്ങുകൾ നടക്കും. ആനയില്ലാശിവേലിയും, ആനയോട്ടവും. ദേവസ്വത്തിന് സ്വന്തമായി ആനയില്ലാതിരുന്ന കാലത്തെ ഓർമ്മിപ്പിയ്ക്കുന്ന ചടങ്ങാണിത്.
രാവിലെ ശീവേലിക്ക് കീഴ്ശാന്തി ഗുരുവായൂരപ്പന്റെ സ്വർണ്ണത്തിടമ്പ് കൈയിലെടുത്താണ് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കുക. ആനയോട്ടം നടക്കുന്ന മൂന്നു മണിവരെ ആനകൾ ക്ഷേത്ര പരിസരത്തുപോലും എത്തരുതെന്നാണ് ചട്ടം.ഒരു ഉത്സവകാലത്ത്‌ മലബാർ ഭാഗത്തേക്ക് ആനകൾ പോകുന്നത് കൊച്ചി രാജാവ് വിലക്കി.ആനകളില്ലാതെ ഉത്സവം നടത്തേണ്ടിവരുമെന്ന് ഭക്തർ വിഷമിച്ചുനിൽക്കെ ഉത്സവാരംഭത്തിൽ ആനകൾ ഓടിയെത്തിയെന്നാണ് ഐതിഹ്യം. ഇതിനെ ഓർമ്മിപ്പിയ്ക്കുന്നതാണ് ആനയോട്ടം.ഇക്കൊല്ലത്തെ ആനയോട്ടത്തില്‍ കൊമ്പന്‍ ഗോപീകണ്ണൻ എട്ടാം തവണയും ജേതാവായി. 10 എണ്ണത്തില്‍ നിന്നും നറുക്കിട്ടെടുത്ത 5 ആനകളാണ് മുൻനിരയിൽ മത്സരത്തിനുണ്ടായിരുന്നത്.ഇനി 10 ദിവസം ഗോപീകണ്ണനാണ് ഉത്സവത്തിന് ഭഗവാന്റെ തിടമ്പേറ്റുക.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here