ഗുരുവായൂർ : ബധിര മൂക സംഘടനയുടെ സംസ്ഥാനതല ഓഫീസ് ഉദ്ഘാടനവും ചികിത്സാ സഹായ വിതരണവും തിരിച്ചറിയൽ കാർഡ് വിതരണവും നടന്നു . ഉദ്ഘാടനം ഗുരുവായൂർ സി ഐ പ്രേമാനന്ദൻ നിർവഹിച്ചു. SKDP സംസ്ഥാന പ്രസിഡന്റ് പി എ ബദറുദ്ദീൻ അധ്യക്ഷനായി. സാമൂഹിക പ്രവർത്തകൻ കരിം പന്നിത്തടം ചികിത്സ സഹായ വിതരണം നടത്തി. നഗരസഭ കൗൺസിലർമാരായ ബഷീർ പൂക്കോട് , എ . ടി ഹംസ, ടി എസ് .നിസാമുദ്ദീൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. സെക്രട്ടറി കെ വി അബ്ദുൽ ജലീൽ സ്വാഗതവും ട്രഷറർ ഷിഹാബ് നന്ദിയും പറഞ്ഞു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here