ഗുരുവായൂർ: ഉത്സവ പ്രസാദ ഊട്ടിനുള്ള ഭക്ഷണം പാചകം ചെയ്യുന്നതിന് ഇക്കുറി ഗ്യാസ് ബാങ്ക് തുറന്നു . തെക്കേ നടയിൽ പ്രസാദ ഊട്ടുശാലയ്ക്കു പിനിലായാണ് ഇത് ഒരുക്കിയിട്ടു ള്ളത് . ഇവിടെ നിന്ന് പ്രത്യേക പൈപ്പ് ലൈൻ വഴി അന്നലക്ഷി ഹാളിലെ ദേഹണ്ഡപുരയിലേക്ക് ഗ്യാസ് എത്തും . ഗ്യാസ് ബാങ്കിലേക്ക് 50 ഓളം സിലിൻഡറുകൾ എത്തി . ഓരോന്നും 35 കിലോ വീതമുള്ളതാണ് . നാലു സിലിൻഡർ യുണിറ്റുകളാണ് തയ്യാറാക്കിയിട്ടുള്ളത് . ഒരു യൂണിറ്റിൽ പത്ത് സിലിൻഡറുകൾ ഉണ്ട് . ഇവിടെ നിന്ന് അയൺ കേബിൾ വഴി ഒരേ സമയം അഞ്ചു സിലിൻഡറുകളിൽ നിന്നുള്ള ഗ്യാസ് ദേഹണ്ഡപുരയിലെത്തും . അവിടെ നാല് വലിയ അടുപ്പുകളിലേക്കാണ് കേബിളുകൾ ബന്ധപ്പെടുത്തിയിട്ടുള്ളത്.

ADVERTISEMENT

ഗുരുവായൂർ ഉത്സവത്തിന് ഇതാദ്യമായാണ് ഇത്രയും വലിയ രീതിയിൽ ഗ്യാസ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നത് . സുരക്ഷാ സംവിധാനങ്ങളോടെയാണ് ഇത് സജ്ജീകരിച്ചിരിക്കന്നത് . ആർക്കും പ്രവേശിക്കാനാകാത്ത വിധം ഗ്യാസ് ബാങ്കിനു ചുറ്റും ഇരുമ്പുവലയം തീർത്ത സംരക്ഷണം ഒരുക്കിയിരിക്കുന്നു. എന്തെങ്കിലും തരത്തിലുള്ള ചോർച്ച സംഭവിച്ചാൽ ഓട്ടോമാറ്റിക്കായി ഓഫാവുന്ന സംവിധാനമുണ്ടെന്ന് ഇതിന്റെ ജീവനക്കാരൻ അറിയിച്ചു .

ഒരു ദിവസം 25000 ത്തിലേറെ പേർക്ക് പ്രസാദ ഊട്ടു പന്തലിൽ ഭക്ഷണം നൽകണം ഇതിനു പുറമേ , രാവിലേയും ഉച്ച തിരിഞ്ഞുമുള്ള ദേശപ്പകർച്ചക്കുള്ള ഭക്ഷണവും തയ്യാറാക്കണം അതെല്ലാം വേഗത്തിൽ തയ്യറാക്കാൻ വേണ്ടിയാണ് ഗ്യാസ് ബാങ്ക് ഒരുക്കിയത് . പടിഞ്ഞറെ നടപ്പുരയിൽ പ്രസാദ ഊട്ടിന്റെ കലവറ തുറന്നു . പത്തു ദിവസത്തേയ്ക്കുള്ള അരി , മുതിർ ശർക്കര , വെളിച്ചെണ്ണ എന്നിവ എത്തി . മത്തനും എളവനു ഉൾപ്പെടെയുള്ള പച്ചക്കറികൾ എത്തികൊണ്ടിരിക്കുകയാണ്

COMMENT ON NEWS

Please enter your comment!
Please enter your name here