ഗുരുവായൂർ: പത്തു ദിവസം നീളുന്ന ഗുരുവായൂർ ഉത്സവത്തിൻറ കലാപരിപാടികൾക്ക് വെള്ളിയാഴ്ച അരങ്ങുണരും . മേൽപ്പുത്തൂർ , പൂന്താനം , കുറൂരമ്മ വേദികളിലായി നൂറോളം കലാവിരുന്നുകളാണ് ഇക്കുറി അരങ്ങേറുക . മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ പതിവുപോലെ രാവിലെ മുതൽ കലാപരിപാടികൾ ആരംഭിക്കും . തൊട്ടുതെക്കു ഭാഗത്തായി ഒരുക്കുന്ന പൂന്താനം വേദിയിൽ വൈകീട്ട് ആറുമുതൽ രാത്രി പത്തരവരെ മെഗാ പരിപാടികൾ അരങ്ങേറും .വടക്കേ നടപ്പന്തലിലാണ് തിരുവാതിരക്കളികൾക്കുമാത്രമായുള്ള കുറൂരമ്മ വേദി .

മൂന്നു വേദികളിലായി നൂറോളം ഇനങ്ങൾ 75 – ലേറെ തിരുവാതിരക്കളികൾ

വെള്ളിയാഴ്ച രാത്രി ഉത്സവം കൊടിയേറിയാൽ പൂന്താനം വേദി കലാമണ്ഡലം ഗോപിയുടെ കഥകളിയോടെ അരങ്ങുണരും . പുലരും വരെ നീളും .ശനിയാഴ്ച രാത്രി ഏഴിന് സൂര്യ കൃഷ്ണമൂർത്തിയുടെ ‘ ഗണശം’ സ്റ്റേജ് ഷോ . ലക്ഷ്മിഗോപാലകൃ ഷ്ണസ്വാമി ഉൾപ്പെടെ മുപ്പതോളം നർത്തകരും അണിയറ കലാകാരൻമാരും പങ്കെടുക്കും . പല്ലവി കൃഷ്ണയുടെ മോഹിനിയാട്ടം , ഭൂവനേശ്വർ ലോപമുദ്രജനയുടെ – ഒഡീസി നൃത്തോത്സവം , പണ്ഡിറ്റ് രമേഷ് നാരായണൻ ‘ രാഗ്ധാരി ‘ സംഗീത പരിപാടി തുടങ്ങിയവും അന്നുണ്ടാകും . ആശാ ശരത്തിന്റെ ഭരതനാട്യം , രൂപവതിയുടെ ഫ്യൂഷൻ , പിന്നണി ഗായകൻ പി . ഉണ്ണികൃഷ്ണന്റെ സംഗീതക്കച്ചേരി , ഡോ . പദ്മ സുബ്രഹ്മണ്യത്തിൻറ ഭരതനാട്യം , നടൻ വിനീതിൻറ ‘ ജ്ഞാനപ്പാന ‘ നൃത്തയരങ്ങ് , എം . ജി . ശ്രീകുമാറിൻറ ഭക്തിഗാനമേള , ഡോ . നീന പ്രസാദിന്റെ ഭരതനാട്യം , ഞെരളത്ത് ഹരിഗോവിന്ദൻറ സോപാനസംഗീതം , ഡോ . പദ്മഷിൻറ പുല്ലാങ്കുഴൽ – വയലിൻ ഫ്യൂഷൻ , രത്നശ്രീ അയ്യരുടെ ജുഗൽ ബന്ദി , രമാ വൈദ്യനാഥൻറ ഭർതനാട്യം , പിന്നണി ഗായിക മഞ്ജരിയുടെ ഹിന്ദുസ്ഥാനി സംഗീതം , ബിജു എസ് . പി . യുടെ മല്ലാരി ഫ്യൂഷൻ , നടി നവ്യാനായരുടെ ഭർതനാട്യം , എം . ജയചന്ദ്രൻ- കാവാലം ശ്രീകുമാർ എന്നിവരുടെ സംഗീത നിശ എന്നിവ അരങ്ങേറും . കലാപരിപാടികൾക്കായി ഇക്കുറി 35 ലക്ഷം രൂപയാണ് ദേവസ്വം വകയിരുത്തിയിട്ടുള്ളത് .

LEAVE A REPLY

Please enter your comment!
Please enter your name here