ഗുരുവായൂർ: ആനയോട്ടത്തിൽ മുന്നിലോടുന്ന ആനകളെ തെരഞ്ഞെടുത്തു . ചെന്താമരാക്ഷൻ , കണ്ണൻ , നന്ദൻ , ഗോപീകണ്ണൻ , നന്ദിനി എന്നീ ആനകളാണ് തെരഞ്ഞെടുക്കപ്പെട്ടത് . ഇതിൽ കണ്ണൻ , ഗോപീകണ്ണൻ , ചെന്താമരാക്ഷൻ എന്നീ കൊമ്പന്മാർ മുൻകാല ജേതാക്കളാണ് . അച്യുതൻ , ദേവദാസ് എന്നിവയാണ് കരുതൽ ആനകൾ . നാളെ ഉച്ചതിരിഞ്ഞ് മൂന്നിന് ക്ഷേത്രം നാഴികമണി മൂന്നടിച്ചാൽ ഓട്ടം തുടങ്ങും . മുന്നിൽ ഓടിയെത്തി ക്ഷേത്രം ഗോപുരവാതിൽ കടക്കുന്ന ആന വിജയിയാകും . ഉത്സവത്തിന്റെ പത്തുദിവസങ്ങളിലും  ഭഗവാന്റെ സ്വർണ്ണതിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ്. ആനയോട്ടത്തിലെ വിജയിക്ക് ഉത്സവം കഴിയുന്നതുവരെ ക്ഷേത്രത്തിൽ പ്രത്യേക പരിഗണനയുണ്ടാവും.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here